'റോഡുകൾ കത്രീന കൈഫിന്‍റെ കവിളുകൾപോലെയാവണം'; രാജസ്ഥാൻ മന്ത്രിയുടെ വിഡിയോ വിവാദത്തിൽ

ജയ്പൂർ: തന്‍റെ മണ്ഡലത്തിലെ റോഡുകൾ നടി കത്രീന കൈഫിന്‍റെ കവിളുകൾ പോലെയാവണമെന്ന് പറയുന്ന രാജസ്ഥാൻ മന്ത്രിയുടെ വീഡിയോ വിവാദത്തിൽ. കഴിഞ്ഞദിവസം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രാജേന്ദ്ര സിങ് ഗൂഡയാണ് സ്വന്തം മണ്ഡലമായ ഉദയപുർവാഡിയിൽ ജനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ വിവാദ പ്രസ്താവന നടത്തിയത്.

മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥയെ കുറിച്ച് പരാതി പറഞ്ഞ ജനത്തോട്, മറുപടി പറയുന്നതിനിടെയാണ് ഇത്തരത്തിൽ പ്രതികരിച്ചത്. മന്ത്രിസഭ പുനസംഘടനയെ തുടർന്നാണ് രാജേന്ദ്ര സിങ്ങിന് മന്ത്രിസ്ഥാനം ലഭിച്ചത്. പഞ്ചായത്തിരാജ്, ഗ്രാമീണ വികസന വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹം വഹിക്കുന്നത്.


മന്ത്രിയുടെ പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്. മന്ത്രിയുടെ പ്രസ്താവന അനുചിതവും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. മന്ത്രിമാർ ഇത്തരത്തിൽ പരാമർശം നടത്തുന്നത് ആദ്യമായല്ല.

നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഹേമമാലിനിയുടെ കവിൾത്തടം പോലെ തങ്ങളുടെ നിയോജക മണ്ഡലങ്ങളിൽ റോഡുകൾ നിർമിക്കുമെന്ന് മുമ്പ് പല മന്ത്രിമാരും ജനങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്നു.

2005ൽ ആർ.ജെ.ഡി തലവൻ ലാലു പ്രസാദ് യാദവ് ബിഹാറിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ മിനുസമുള്ളതാക്കുമെന്ന് അവകാശപ്പെട്ടിരുന്നു.

Tags:    
News Summary - "Roads Like Katrina Kaif's Cheeks": Rajasthan Minister's Video Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.