ബംഗളൂരു: മൈസൂരു, ബംഗളൂരു ഭാഗങ്ങളിൽനിന്ന് കേരളത്തിലേക്ക് മടങ്ങുന്ന കാറുകളെ പിന്തുടർന്ന് കൊള്ളയടിക്കുന്ന സംഘങ്ങൾ സജീവം. കഴിഞ്ഞദിവസം നാട്ടിലേക്ക് മടങ്ങിയ പെരിന്തൽമണ്ണ സ്വദേശികളെ കൊള്ളസംഘം പിന്തുടർന്നെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു. ഗുണ്ടൽപേട്ട്- കോയമ്പത്തൂർ ഹൈവേയിൽ തമിഴ്നാട് അതിർത്തിയിൽ മുതുമല ടൈഗർ റിസർവിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
അപകടം മനസ്സിലാക്കിയ മലയാളികൾ കാർ വേഗത്തിലോടിച്ച് രക്ഷപ്പെടുകയായിരുന്നു. ബംഗളൂരു നിംഹാൻസ് ആശുപത്രിയിൽനിന്ന് രോഗിയുമായി ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സ്കോർപിയോ കാറിൽ മൂന്നംഗ സംഘം പെരിന്തൽമണ്ണയിേലക്ക് മടങ്ങിയത്. ഗുണ്ടൽപേട്ട്- കോയമ്പത്തൂർ ഹൈവേയിലെ ബന്ദിപ്പൂർ ചെക്ക്പോസ്റ്റ് 8.50ഒാടെ കടന്ന സംഘം പിന്നീട് തമിഴ്നാട് ചെക്ക്പോസ്റ്റും കടന്നു.
കർണാടകയുടെ ബന്ദിപ്പൂർ വനമേഖലയോട് ചേർന്നുകിടക്കുന്ന തമിഴ്നാടിെൻറ മുതുമല ടൈഗർ റിസർവിലേക്ക് കടന്ന് രണ്ടു കിലോമീറ്റർ പിന്നിട്ടതോടെ വൺവേ റോഡ് എത്തി. ഇൗ ഭാഗത്ത് ചുവന്ന കാർ ഹെഡ്ലൈറ്റിട്ട് റോഡരികിൽ നിർത്തിയത് കണ്ടു. കർണാടക രജിസ്ട്രേഷനിലുള്ള കാറിൽ ഡ്രൈവറടക്കം അഞ്ചുപേരുണ്ടായിരുന്നു. ഇൗ സംഘം അസമയത്ത് വനമേഖലയിൽ വാഹനം നിർത്തിയതിൽ അസ്വാഭാവികത തോന്നിയതായി മലയാളി യാത്രക്കാർ പറഞ്ഞു.
പിന്നീട് ഒരു കിലോമീറ്ററോളം പിന്നിടുേമ്പാൾ മറ്റൊരു വൺവേ റോഡുണ്ട്. വാഹനത്തിരക്കില്ലാത്തതിനാൽ ഈ റോഡിൽ കയറാതെ നേരിട്ടുള്ള റോഡിലൂടെ മലയാളി സംഘം വാഹനമെടുത്തു. വൺവേ റോഡ് അവസാനിക്കുന്ന ഭാഗത്ത് ഡൽഹി രജിസ്ട്രേഷനുള്ള ഇന്നോവ കാർ നിർത്തിയിട്ടിരുന്നതായും പിന്നീട് തങ്ങളുടെ കാറിനെ പിന്തുടർന്ന സംഘം വാഹനം തടയാൻ ശ്രമം നടത്തിയതായും അവർ പറഞ്ഞു. ഇതോടെ വേഗത്തിൽ വാഹനം ഒാടിച്ച് കൊള്ളസംഘത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.