യു.എൻ: അഭയാർഥികളായ റോഹിങ്ക്യൻ മുസ്ലിംകളെ മ്യാന്മറിലേക്ക് തിരിച്ചയച്ച സംഭവത ്തിൽ അതൃപ്തി രേഖപ്പെടുത്തിയ െഎക്യരാഷ്ട്രസഭ ഇന്ത്യയിൽനിന്ന് വിശദീകരണം തേടി . മൂന്നു മാസത്തിനിടെ രണ്ടാം തവണയാണ് ഇന്ത്യ റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കുന്നതെന്നും ആ തീരുമാനത്തിൽ ആശങ്കയുണ്ടെന്നും യു.എൻ സെക്രട്ടറി ജനറലിെൻറ സഹവക്താവ് ഫർഹാൻ ഹഖ് പറഞ്ഞു.
ഇന്ത്യയോട് പലതവണ വ്യക്തത തേടിയിട്ടും തൃപ്തികരമായ പ്രതികരണമുണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. െഎക്യരാഷ്ട്രസഭ അഭയാർഥി കമീഷണർ (യു.എൻ.എച്ച്.സി.ആർ) ഒാഫിസിൽ രജിസ്റ്റർ ചെയ്ത റോഹിങ്കൻ അഭയാർഥി കുടുംബത്തെ വ്യാഴാഴ്ചയാണ് തിരിച്ചയച്ചത്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചതിന് പിടിയിലായ ഇവർ 2013 മുതൽ അസമിൽ തടവിലായിരുന്നു. 2018 ഒക്ടോബറിനുശേഷം രണ്ടാം തവണയാണ് റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കുന്നത്. അതിനുള്ള കാരണം വ്യക്തമാക്കാൻ ഇന്ത്യക്ക് ബാധ്യതയുണ്ട്.
റോഹിങ്ക്യകൾ സ്വന്തംനിലക്ക് നാട്ടിലേക്ക് മടങ്ങുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ ഇക്കാര്യത്തിൽ അങ്ങനെയല്ല സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി യു.എൻ.എച്ച്.സി.ആറിൽ രജിസ്റ്റർ ചെയ്ത 18,000ത്തോളം റോഹിങ്ക്യൻ അഭയാർഥികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.