ന്യൂഡൽഹി: ജമ്മുവിൽ തടവിലാക്കിയ റോഹിങ്ക്യൻ അഭയാർഥികളെ നാടുകടത്തുന്നത് തടയണമെന്നാവശ്യപ്പെടുന്ന ഹരജി സുപ്രീംകോടതി തള്ളി. രാജ്യത്തിെൻറ ഏതു ഭാഗത്തും താമസിക്കാനുള്ള അധികാരം ഉറപ്പുനൽകുന്ന ഭരണഘടനപരമായ മൗലികാവകാശം ബാധകമാകുന്നത് ഇന്ത്യൻ പൗരന്മാർക്കു മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാൽ, നിയമാനുസൃതമായ നടപടിക്രമം പൂർത്തിയാക്കാതെ ഇവരെ നാടു കടത്തരുതെന്നും കോടതി വ്യക്തമാക്കി.
അനധികൃത കുടിയേറ്റക്കാരുടെ തലസ്ഥാനമാകാൻ രാജ്യത്തിന് സാധിക്കില്ലെന്നായിരുന്നു നേരത്തേ ഇതുസംബന്ധിച്ച ഹരജിയിൽ കേന്ദ്ര സർക്കാറിെൻറ വാദം. റോഹിങ്ക്യൻ കുട്ടികളെ മ്യാന്മർ സൈന്യം കൊലപ്പെടുത്തുകയും അംഗഭംഗം വരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി ഹരജിക്കാരുടെ അഭിഭാഷകൻ അഡ്വ. പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.