ന്യൂഡൽഹി: റോഹിങ്ക്യകൾ അഭയാർഥികളല്ല ഇന്ത്യയിലേക്ക് വലിഞ്ഞ് കയറി വന്നവരാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വാർത്താ എജൻസിയായ എ.എൻ.െഎക്ക് നൽകിയ അഭിമുഖത്തിലാണ് റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ ആദിത്യനാഥ് വിവാദ പരാമർശം നടത്തിയത്. റോഹിങ്ക്യകളുടെ കാര്യത്തിൽ ചിലർ പ്രകടപ്പിക്കുന്ന സഹാനുഭുതിയും സങ്കടവും അപലപനീയമാണെന്നും യോഗി പറഞ്ഞു.
റോഹിങ്ക്യകളുടെ കാര്യത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അവർ രാജ്യത്തേക്ക് വലിഞ്ഞ് കയറി വന്നവരാണ്. നിരവധി ഹിന്ദുക്കൾ റോഹിങ്ക്യകളുടെ ആക്രമണത്തിൽ മ്യാൻമറിൽ കൊല്ലപ്പെട്ടിട്ടുണ്ട്. പല റോഹിങ്ക്യൻ സംഘടനകൾക്കും തീവ്രവാദ ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
റോഹിങ്ക്യകളെ നാട് കടത്തുന്നതുമായി ബന്ധപ്പെട്ട കേസിൽ അവർ അഭയാർഥികളല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇന്ത്യക്കാരുടെ സുരക്ഷക്ക് റോഹിങ്ക്യകൾ ഭീഷണിയാണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.