ന്യൂഡൽഹി: വഖഫ് ബില്ലിൽ അഭിപ്രായമറിയിച്ച് സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി)ക്ക് ഡൽഹി വഖഫ് ബോർഡ് അഡ്മിനിസ്ട്രേറ്റർ സമർപ്പിച്ച റിപ്പോർട്ട് അസാധുവും നിയമവിരുദ്ധവുമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി ആതിഷി. ഡൽഹി സർക്കാറിന്റെ അനുമതിയില്ലാതെ സമർപ്പിച്ച റിപ്പോർട്ട് നിയമപരമായി നിലനിൽക്കില്ലെന്ന് ജെ.പി.സി ചെയർമാൻ ജഗദാംബികാ പാലിന് അയച്ച കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
ഡൽഹി സർക്കാർ പുതിയ റിപ്പോർട്ട് സമർപ്പിക്കുമെന്നും ആതിഷി അറിയിച്ചിട്ടുണ്ട്. ഡൽഹി സർക്കാറിന്റെ അനുമതിയില്ലാതെ അഡ്മിനിസ്ട്രേറ്റർ റിപ്പോർട്ട് സമർപ്പിച്ചതിൽ പ്രതിഷേധിച്ച് ജെ.പി.സി യോഗത്തിൽ നിന്ന് പ്രതിപക്ഷ എം.പിമാർ ഇറങ്ങിപ്പോയി. ഡൽഹി വഖഫ് ബോർഡ് ചെയർമാനായിരുന്ന ആപ് എം.എൽ.എക്കെതിരെ ഇ.ഡി കേസ് രജിസ്റ്റർ ചെയ്ത് ജയിലിലടച്ച ശേഷം ഐ.എ.എസ് ഓഫിസറായ അശ്വനി കുമാറിനെ അഡ്മിനിസ്ട്രേറ്ററാക്കി ബോർഡ് കേന്ദ്ര സർക്കാർ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്.
അതിനിടെ, ഉത്തരാഖണ്ഡിലെ വഖഫ് സ്വത്ത് സൈനികർക്ക് നൽകണമെന്ന ആവശ്യവുമായി ബി.ജെ.പി നിയന്ത്രണത്തിലുള്ള ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ജെ.പി.സി ക്ക് മുന്നിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.