ഗു​രു​ഗ്രാ​മി​ൽ ജു​മു​അ ത​ട​ഞ്ഞ ഗ്രൗ​ണ്ടി​ൽ സാ​ധാ​ര​ണ ന​മ​സ്​​കാ​രം


ന്യൂ​ഡ​ൽ​ഹി: പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ​ക്കും പൂ​ജ​ക്കു​മി​ട​യി​ൽ ഹ​രി​യാ​ന​യി​െ​ല ഗു​രു​​ഗ്രാ​മി​ലെ സെ​ക്​​ട​ർ 37ൽ ​വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ അ​മ്പ​തോ​ളം പേ​ർ സാ​ധാ​ര​ണ ന​മ​സ്​​കാ​രം നി​ർ​വ​ഹി​ച്ചു. ജ​യ്​ ശ്രീ​രാം, വ​ന്ദേ മാ​ത​രം മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യും പൂ​ജാ​ക​ർ​മ​ങ്ങ​ൾ ന​ട​ത്തി​യും പൊ​ലീ​സ്​ കാ​വ​ലി​ൽ ഹി​ന്ദു​ത്വ തീ​​വ്ര​വാ​ദി​ക​ൾ സൃ​ഷ്​​ടി​ച്ച സം​ഘ​ർ​ഷാ​വ​സ്​​ഥ​ക്കി​ട​യി​ലാ​യി​രു​ന്നു ന​മ​സ്​​കാ​രം. സെ​ക്​​ട​ർ 12ലെ ​അ​​ക്ഷ​യ്​ യാ​ദ​വി​​െൻറ ക​ട​യി​ൽ ഇൗ ​വെ​ള്ളി​യാ​ഴ്​​ച​യും ജു​മു​അ ന​ട​ന്നെ​ങ്കി​ലും ജു​മു​അ​ക്കാ​യി തു​റ​ന്നു​കൊ​ട​ു​ക്കാ​മെ​ന്നു​ പ​റ​ഞ്ഞ അ​ഞ്ച്​ ഗു​രു​ദ്വാ​ര​ക​ളു​ടെ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ​യും ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

പ​തി​വാ​യി ആ​യി​ര​ത്തോ​ളം പേ​ർ ജു​മു​അ ന​മ​സ്​​ക​രി​ക്കാ​റു​ള്ള ഗു​രു​ഗ്രാം സെ​ക്​​ട​ർ 37ലെ ​ഗ്രൗ​ണ്ട്​​ ന​മ​സ്​​കാ​ര​ത്തി​ന്​ ജി​ല്ല ഭ​ര​ണ​കൂ​ടം നേ​ര​ത്തേ അ​നു​മ​തി ന​ൽ​കി​യ സ്​​ഥ​ല​ങ്ങ​ളി​ൽ​െ​പ്പ​ട്ട​താ​യി​രു​ന്നു. എ​ന്നാ​ൽ, ഹി​ന്ദു​ത്വ തീ​​വ്ര​വാ​ദി​ക​ളു​ടെ ഭീ​ഷ​ണി​ക്കു​മു​ന്നി​ൽ ന​വം​ബ​ർ മൂ​ന്നി​ന്​ അ​ധി​കൃ​ത​ർ പെ​ാ​ടു​ന്ന​നെ നി​ല​പാ​ട്​ മാ​റ്റി​യ​താ​ണ്​ പ്ര​ശ്​​ന​ത്തി​നി​ട​യാ​ക്കി​യ​ത​്.

വെ​ള്ളി​യാ​ഴ്​​ച ന​മ​സ്​​കാ​ര​ത്തി​നെ​ത്തി​യ​വ​രി​ൽ വ​ലി​യൊ​രു പ​ങ്കും പി​രി​ഞ്ഞു​പോ​യെ​ങ്കി​ലും അ​മ്പ​തോ​ളം പേ​ർ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ ഭൂ​മി​യി​ൽ ന​മ​സ്​​കാ​രം നി​ർ​വ​ഹി​ക്കു​മെ​ന്ന നി​ല​പാ​ടി​ലു​റ​ച്ചു​നി​ന്നു. പൊ​ലീ​സ്​ സാ​ന്നി​ധ്യ​ത്തി​ൽ ന​മ​സ്​​കാ​രം തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ 100 മീ​റ്റ​ർ അ​ക​ലെ നി​ന്ന്​ ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ൾ ജ​യ്​​ശ്രീ​രാം, വ​ന്ദേ​മാ​ത​രം വി​ളി​ക​ൾ തു​ട​ങ്ങി ത​ട​സ്സ​പ്പെ​ടു​ത്താ​ൻ നോ​ക്കി. മ​റ്റൊ​രു സം​ഘം പൂ​ജ തു​ട​ങ്ങി ഉ​ച്ച​ത്തി​ൽ മ​ന്ത്രോ​ച്ചാ​ര​ണം ന​ട​ത്തി​യും ന​മ​സ്​​കാ​രം അ​ല​​േ​ങ്കാ​ല​മാ​ക്കാ​ൻ നോ​ക്കി. എ​ല്ലാം ക​ണ്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന അ​മ്പ​തോ​ളം പൊ​ലീ​സു​കാ​ർ ഇൗ ​ന​ട​ക്കു​ന്ന​ത്​ റോ​ഡി​ന​പ്പു​റ​മാ​ണെ​ന്നും അ​ത്​ ഇൗ ​സ്​​റ്റേ​ഷ​െൻറ പ​രി​ധി​യി​ല​ല്ലെ​ന്നു​മാ​ണ്​ ന്യാ​യം പ​റ​ഞ്ഞ​ത്.

ഇൗ ​വെ​ള്ളി​യാ​ഴ്​​ച​യും ജു​മു​അ ത​ട​യു​മെ​ന്ന്​ മു​ൻ​കൂ​ട്ടി പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ഗു​രു​ഗ്രാ​മി​ലെ മു​സ്​​ലിം നേ​താ​ക്ക​ളും ഇ​മാ​മു​മാ​രും ഇ​ന്ന​ലെ ന​മ​സ്​​കാ​ര​ത്തി​നെ​ത്തി​യ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളെ തി​രി​ച്ച​യ​ച്ചി​രു​ന്നു​വെ​ന്ന്​ ഗു​രു​ഗ്രാ​മി​ലെ ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ​യേ ഹി​ന്ദ്​ നേ​താ​വ്​ മു​ഫ്​​തി സ​ലീം 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ൾ ബോ​ധ​പൂ​ർ​വം കു​ഴ​പ്പ​മു​ണ്ടാ​ക്കാ​ൻ ​ശ്ര​മി​ക്കു​േ​മ്പാ​ൾ മു​സ്​​ലിം​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ പ്ര​ശ്​​ന​മു​ണ്ടാ​ക്ക​രു​തെ​ന്ന്​ എ​ല്ലാ ഇ​മാ​മു​മാ​രും ചേ​ർ​ന്ന്​ എ​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്നും മു​ഫ്​​തി സ​ലീം പ​റ​ഞ്ഞു. അ​ട​ച്ചി​ട്ട പ​ള്ളി തു​റ​ന്നു​കി​ട്ടാ​ൻ നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്നും മു​ഫ്​​തി സ​ലീം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Row Over Namaz In Gurgaon Again, Praying Muslims Face Jai Shri Ram Chants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.