ഗുരുഗ്രാമിൽ ജുമുഅ തടഞ്ഞ ഗ്രൗണ്ടിൽ സാധാരണ നമസ്കാരം
text_fields
ന്യൂഡൽഹി: പ്രതിഷേധ മുദ്രാവാക്യങ്ങൾക്കും പൂജക്കുമിടയിൽ ഹരിയാനയിെല ഗുരുഗ്രാമിലെ സെക്ടർ 37ൽ വെള്ളിയാഴ്ച ഉച്ചക്ക് അമ്പതോളം പേർ സാധാരണ നമസ്കാരം നിർവഹിച്ചു. ജയ് ശ്രീരാം, വന്ദേ മാതരം മുദ്രാവാക്യങ്ങൾ മുഴക്കിയും പൂജാകർമങ്ങൾ നടത്തിയും പൊലീസ് കാവലിൽ ഹിന്ദുത്വ തീവ്രവാദികൾ സൃഷ്ടിച്ച സംഘർഷാവസ്ഥക്കിടയിലായിരുന്നു നമസ്കാരം. സെക്ടർ 12ലെ അക്ഷയ് യാദവിെൻറ കടയിൽ ഇൗ വെള്ളിയാഴ്ചയും ജുമുഅ നടന്നെങ്കിലും ജുമുഅക്കായി തുറന്നുകൊടുക്കാമെന്നു പറഞ്ഞ അഞ്ച് ഗുരുദ്വാരകളുടെ കമ്മിറ്റി ഭാരവാഹികളെയും ഹിന്ദുത്വ തീവ്രവാദികൾ ഭീഷണിപ്പെടുത്തി.
പതിവായി ആയിരത്തോളം പേർ ജുമുഅ നമസ്കരിക്കാറുള്ള ഗുരുഗ്രാം സെക്ടർ 37ലെ ഗ്രൗണ്ട് നമസ്കാരത്തിന് ജില്ല ഭരണകൂടം നേരത്തേ അനുമതി നൽകിയ സ്ഥലങ്ങളിൽെപ്പട്ടതായിരുന്നു. എന്നാൽ, ഹിന്ദുത്വ തീവ്രവാദികളുടെ ഭീഷണിക്കുമുന്നിൽ നവംബർ മൂന്നിന് അധികൃതർ പൊടുന്നനെ നിലപാട് മാറ്റിയതാണ് പ്രശ്നത്തിനിടയാക്കിയത്.
വെള്ളിയാഴ്ച നമസ്കാരത്തിനെത്തിയവരിൽ വലിയൊരു പങ്കും പിരിഞ്ഞുപോയെങ്കിലും അമ്പതോളം പേർ സർക്കാർ അനുമതി നൽകിയ ഭൂമിയിൽ നമസ്കാരം നിർവഹിക്കുമെന്ന നിലപാടിലുറച്ചുനിന്നു. പൊലീസ് സാന്നിധ്യത്തിൽ നമസ്കാരം തുടങ്ങിയപ്പോൾ തന്നെ 100 മീറ്റർ അകലെ നിന്ന് ഹിന്ദുത്വ തീവ്രവാദികൾ ജയ്ശ്രീരാം, വന്ദേമാതരം വിളികൾ തുടങ്ങി തടസ്സപ്പെടുത്താൻ നോക്കി. മറ്റൊരു സംഘം പൂജ തുടങ്ങി ഉച്ചത്തിൽ മന്ത്രോച്ചാരണം നടത്തിയും നമസ്കാരം അലേങ്കാലമാക്കാൻ നോക്കി. എല്ലാം കണ്ടുനിൽക്കുകയായിരുന്ന അമ്പതോളം പൊലീസുകാർ ഇൗ നടക്കുന്നത് റോഡിനപ്പുറമാണെന്നും അത് ഇൗ സ്റ്റേഷെൻറ പരിധിയിലല്ലെന്നുമാണ് ന്യായം പറഞ്ഞത്.
ഇൗ വെള്ളിയാഴ്ചയും ജുമുഅ തടയുമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ചതിനാൽ ഗുരുഗ്രാമിലെ മുസ്ലിം നേതാക്കളും ഇമാമുമാരും ഇന്നലെ നമസ്കാരത്തിനെത്തിയ നൂറുകണക്കിനാളുകളെ തിരിച്ചയച്ചിരുന്നുവെന്ന് ഗുരുഗ്രാമിലെ ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് നേതാവ് മുഫ്തി സലീം 'മാധ്യമ'ത്തോട് പറഞ്ഞു. ഹിന്ദുത്വ തീവ്രവാദികൾ ബോധപൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുേമ്പാൾ മുസ്ലിംകളുടെ ഭാഗത്തുനിന്ന് പ്രശ്നമുണ്ടാക്കരുതെന്ന് എല്ലാ ഇമാമുമാരും ചേർന്ന് എടുത്ത തീരുമാനമായിരുന്നുവെന്നും മുഫ്തി സലീം പറഞ്ഞു. അടച്ചിട്ട പള്ളി തുറന്നുകിട്ടാൻ നിയമ നടപടിയുമായി മുന്നോട്ടുപോകുകയാണെന്നും മുഫ്തി സലീം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.