ന്യൂഡൽഹി: മുസ്ലിംകൾക്ക് െഎക്യദാർഢ്യവുമായി റമദാനിലെ അവസാന വെള്ളിയാഴ്ച അനുഷ്ടിച്ച നോമ്പിന്‍റെ അനുഭവം പങ്കുവെച്ച് സുപ്രീംകോടതി മുൻ ജഡ്ജി മാർകണ്ഡേയ കട്ജു. പ്രായം പരിഗണിച്ച് നോമ്പ് മുറിക്കണമെന്ന് അഭ്യർഥിച്ച് നിരവധി മുസ്ലിം സുഹൃത്തുക്കൾ മെസേജ് അയച്ചിരുന്നതായി കട്ജു പറഞ്ഞു. അത് ഇസ്ലാം അനുവദിക്കുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. നോമ്പ് എന്നാൽ നോമ്പ് തന്നെയാണെന്നും താൻ മുറിക്കില്ലെന്നും അവരോട് മറുപടി പറഞ്ഞതായി കട്ജു ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.
''പുലർച്ചെ 3.30ന് അത്താഴത്തിന് റൊട്ടിയും പാലും മുട്ടയും കഴിച്ചു. വൈകീട്ട് 7.02 ന് ഇഫ്താർ (നോമ്പുതുറ) സമയം വരെ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്തില്ല. എന്‍റെ മുമ്പത്തെ എഫ്ബി പോസ്റ്റ് വായിച്ച ഒരു മുസ്ലിം അയൽക്കാരൻ എനിക്ക് ഇഫ്താറിനായി ഈത്തപ്പഴം, തണ്ണിമത്തൻ, ഷമാം തുടങ്ങിയ പഴങ്ങളും രുചികരമായ മട്ടൺ ബിരിയാണിയും മറ്റ് വെജിറ്റേറിയൻ, നോൺ വെജ് വിഭവങ്ങളും എത്തിച്ചു. ഞാൻ സന്തോഷത്തോടെ കഴിച്ചു. ഞാൻ വൃദ്ധനായതിനാൽ അസുഖം വരുമെന്നും ഇഫ്താർ സമയത്തിന് മുമ്പായി ഞാൻ നോമ്പ് മുറിക്കണമെന്നും അത് അനുവദനീയമാെണന്നും പറഞ്ഞ് പകൽ സമയത്ത് നിരവധി മുസ്‌ലിംകൾ എനിക്ക് സന്ദേശങ്ങൾ അയച്ചിരുന്നു. ചൂടുള്ള കാലാവസ്ഥയായതിനാൽ ഞാൻ വെള്ളം കുടിക്കുകയെങ്കിലും ചെയ്യണമെന്ന് ചിലർ പറഞ്ഞു. പക്ഷേ, നോമ്പ് എന്നാൽ നോമ്പ് തന്നെയാണെന്നും ഞാൻ മുറിക്കില്ലെന്നും അവർക്ക് മറുപടി നൽകി. നോമ്പനുഷ്ടിച്ചിട്ടും ഞാൻ സുഖമായിരിക്കുന്നു'' -കട്ജു ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
മതത്തിെൻറ പേരിൽ ഭിന്നിപ്പിക്കുന്നവർക്കും മുസ്ലിംകളെ തീവ്രവാദികളെന്ന് ആക്ഷേപിക്കുന്നവർക്കും തിരിച്ചടി നൽകുന്നതിെൻറ ഭാഗമായി അമുസ്ലിംകൾ നോെമ്പടുക്കണമെന്ന് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ കട്ജു അഭ്യർഥിച്ചിരുന്നു.
'പരിശുദ്ധ റമദാൻ മാസത്തിലെ അവസാനത്തെ ജുമുഅയാണ് മേയ് ഏഴിലേത്. മുസ്ലിം സഹോദരങ്ങളോടുള്ള ബഹുമാനവും ഐക്യദാർഢ്യവുമായി കഴിഞ്ഞ 25 വർഷമായി തുടരുന്നതുപോലെ, നാളെയും ഞാൻ നോെമ്പടുക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ അമുസ്‌ലിംകളോടും ഇത് ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു.
അത്താഴത്തിെൻറയും നോമ്പ് തുറയുടെയും സമയം നിങ്ങൾക്ക് മുസ്ലിം സുഹൃത്തുക്കളിൽനിന്ന് മനസ്സിലാക്കാൻ സാധിക്കും. അല്ലെങ്കിൽ ഇൻറർനെറ്റിൽനിന്ന് ലഭ്യമാകും. ഇൗ സമയത്ത് ദയവായി ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്.
മതത്തിെൻറ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും മുസ്ലിംകളെ മതഭ്രാന്തന്മാർ, തീവ്രവാദികൾ, ദേശവിരുദ്ധർ എന്നിങ്ങനെ പൈശാചികവൽക്കരിക്കാനും ശ്രമിക്കുന്നവർക്കെതിരെയുള്ള പ്രതീകാത്മക തിരിച്ചടിയും നിരാകരണവുമാണിത്' ^കട്ജു ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.