ന്യൂഡല്‍ഹി: കേന്ദ്ര സർക്കാറിന്റെ ‘റോസ്ഗാര്‍ മേള’ പദ്ധതിയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള നിയമന ഉത്തരവുകളുടെ വിതരണം ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. 71,000 സർക്കാർ നിയമന ഉത്തരവുകളാണ് വിഡിയോ കോൺഫറൻസ് വഴി നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി വിതരണം ചെയ്യുക.
രാജ്യത്തെ 45 കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലായിട്ടാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 2022 ഒക്ടോബറിലാണ് കേന്ദ്ര സർക്കാർ ആദ്യ റോസ്ഗാർ മേള സംഘടിപ്പിച്ചത്. സർക്കാർ തസ്തികകളിലേക്കുള്ള 75,000 നിയമന ഉത്തരവുകളുടെ കൈമാറ്റം അന്ന് പ്രധാനമന്ത്രി നിർവഹിച്ചു. തുടർന്ന് 2023 ജനുവരി, ഏപ്രിൽ മാസങ്ങളിൽ നടന്ന റോസ്ഗാർ മേളയിൽ 71,000 വീതം പേർക്കാണ് നിയമനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.