ഭോപ്പാൽ: ഹോഷങ്കാബാദ് ജില്ലയിലെ ബാങ്ക് ഒാഫ് ഇന്ത്യയുടെ ഖിദിയ ശാഖയിൽ നിന്നും സാധാരണക്കാരെൻറ ഉപയോഗിക്കാത്ത അക്കൗണ്ടിൽ 1,00,10,000 രൂപ നിക്ഷേപം. എന്നാൽ, ഉദ്യോഗസ്ഥർക്ക് സംഭവിച്ച അബദ്ധമാെണന്ന് ബാങ്ക് അധികൃതർ പറയുന്നു.
നവംബർ 30ന് വിശദീകരണം ആവശ്യപ്പെട്ടുള്ള ആദായ നികുതി വകുപ്പിെൻറ നോട്ടീസ് കിട്ടിയപ്പോഴാണ് തെൻറ അക്കൗണ്ടിൽ ഇത്രയും വലിയ തുക വന്നിട്ടുണ്ടെന്ന് സാധാരണ തൊഴിലാളിയായ ആശാറാം വിശ്വകർമ അറിയുന്നത്. ഇംഗ്ലീഷിലുള്ള നോട്ടീസ് മനസിലാക്കാനാകാത്ത ആശാറാമിന് ഒരു സ്കൂൾ അധ്യാപകനാണ് തർജമ ചെയ്തു കൊടുത്തത്.
പാൻ നമ്പർ വെളിെപ്പടുത്താതെ താങ്കൾ നവംബർ 9നും 17നുമിടക്ക് 1,00,10,000 രൂപയുെട സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ട്. അതിെൻറ വിശദാംശങ്ങൾ ആദായ നികുതി വകുപ്പിൽ അറിയിക്കണെമന്നാവശ്യപ്പെട്ട നോട്ടീസിൽ ആദായ നികുതി വകുപ്പ് അസിസ്റ്റൻറ് ഡയറക്ടറാണ് ഒപ്പു വച്ചിരിക്കുന്നത്.
എന്നാൽ, ആശാറാം 10,000 രൂപ നിക്ഷേപിച്ചിരുന്നെന്നും ക്ലർക്ക് 1,00,10,000 എന്ന് തെറ്റായി േചർക്കുകയായിരുന്നെന്നും ബാങ്ക് ബ്രാഞ്ച് മാനേജർ വിനോദ് ജലോദിയ വിശദീകരിക്കുന്നു. അദ്ദേഹം 500െൻറ 20നോട്ടുകളാണ് നിേക്ഷപിച്ചത്. എന്നാൽ, 20നു പകരം 20,000 എന്ന് രേഖപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നും മാനേജർ പറഞ്ഞു. ആശാറാം സമീപിച്ചപ്പോൾ തങ്ങൾക്ക് സംഭവിച്ച അബദ്ധമാണെന്ന് ആദായ നികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും പിന്നീട് അവർ അന്വേഷിച്ചിട്ടില്ലെന്നും മാനേജർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.