10 കൗൺസിലർമാരെ വാങ്ങാൻ ബി.ജെ.പി 100 കോടി വാഗ്ദാനം ചെയ്തെന്ന് എ.എ.പി

ന്യൂഡൽഹി: എ.എ.പിയുടെ 10 കൗൺസിലർമാരെ വാങ്ങാൻ ബി.ജെ.പി 100 കോടി വാഗ്ദാനം ചെയ്തെന്ന് ആരോപണം. വൃത്തികെട്ട രാഷ്ട്രീയമാണ് ബി.ജെ.പി കളിക്കുന്നതെന്നും ആം ആദ്മി ആരോപിച്ചു. എ.എ.പി കൗൺസിലർമാരായ ഡോ.രോണാക്ഷി ശർമ്മ, അരുൺ നവാരിയ, ജ്യോതി റാണി, രാജ്യസഭ അംഗം സഞ്ജയ് സിങ് എന്നിവരാണ് വാർത്ത സമ്മേളനം നടത്തുക.

മഹാരാഷ്ട്ര, അരുണാചൽപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളുടെ മാതൃകയിൽ ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലേയും ഭരണം കുതിരക്കച്ചവടത്തിലൂടെ പിടിക്കാനാണ് ബി.ജെ.പി ശ്രമം നടത്തുന്നതെന്ന് എ.എ.പി ആരോപിച്ചു.

ജനാധിപത്യത്തെ അപമാനിക്കാനും വധിക്കാനുമുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ജനവിധിയെ പണംകൊണ്ടും ഭീഷണികൊണ്ടും അട്ടിമറിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് എ.എ.പി രാജ്യസഭ അംഗം സഞ്ജയ് സിങ് പറഞ്ഞു. കൗൺസിലർമാരെ 10 കോടി മുടക്കി വിലക്കെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ആം ആദ്മി പാർട്ടി പറഞ്ഞു.

Tags:    
News Summary - "Rs 100 Crore To Buy 10 Delhi Councillors": AAP's Big Claim Against BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.