എസ്​.ബി.ഐ എ.ടി.എം കവർച്ച; മൂന്ന്​ തമിഴ്നാട്ടുകാർ പിടിയിൽ

മുംബൈ: ധാരാവിയിലെ എസ്​.ബി.ഐ എ.ടി.എമിൽ പണം നിറക്കാൻ എത്തിയ വാഹനനത്തിൽ നിന്ന് 1.53 കോടി രൂപ കവർന്ന കേസിൽ മൂന്ന്​പേർ പിടയിൽ. തമിഴ്നാട്ടുകാരായ സുരേഷ്​കുമാർ പാണ്ഡുരംഗ്​, അർമുഖം സുബ്രഹ്​മണി, നാഗ്​രാജ്​ എന്നിവരെയാണ്​മഹാരാഷ്ട്ര പൊലിസ്​ അറസ്റ്റ്​ ചെയ്തത്​. സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ സതാരയിലെ ടോൾ ബൂത്തിനടുത്ത്​വെച്ച്​സ്വകാര്യ ബസ്സിൽ നിന്നാണ്​ഇവരെ പിടികൂടിയത്​. 

വ്യാഴാഴ്ച ധാരാവി, സന്ത് രോഹിദാസ് മാർഗിലെ എസ്.ബി.െഎ എ.ടി.എമിൽ പണം നിറക്കു​​േമ്പാഴായിരുന്നു കവർച്ച. വാഹനത്തി​െൻറ പുറകിൽ നിന്ന് ജീവനക്കാർ പണം നിറച്ച പെട്ടികൾ എടുക്കുന്നതിനിടെ നാല് പേർ പെട്ടി കവർന്ന് കടന്നുകളയുയായിരുന്നു. ഇവരിൽ പെട്ടിയുമായി കടന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞതാണ്​ പൊലിസിന്​ സഹായകമായത്​. ഒമ്പത്​പേരെ കൂടി പിടികൂടാനുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Rs 1.56 crore stolen from ATM cash van in Dharavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.