പാട്ന: ബിഹാറിൽ ജനസേചന പദ്ധതിയുടെ ഭാഗമായി 389 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കനാൽ ഉദ്ഘാടനത്തിന് മുമ്പ് തകർന്നു. ബിഹാറിലും അയൽ സംസ്ഥാനമായ ജാർഖണ്ഡിനും ജലസേചനത്തിന് കനാൽ വഴി വെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ 800 കോടി ചെലവഴിച്ച ഗതേശ്വർ പാന്ത് കനാൽ പ്രൊജക്റ്റിെൻറ ഭാഗമായ കനാലാണ് തകർന്നത്. ഭഗൽപുർ ജില്ലയിെല ബദേശ്വർസ്ഥാനിൽ നിർമിച്ച പുതിയ കനാലായിരുന്നു ഇത്.
ജലസേചന പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള പരീക്ഷണഘട്ടത്തിൽ ഗംഗയിൽ നിന്നും പമ്പുചെയ്ത െവള്ളത്തിെൻറ ശക്തി താങ്ങാനാകാതെ കനാലിെൻറ ഒരു ഭാഗം പൂർണമായും തകർന്ന് ഒലിച്ചുപോവുകയായിരുന്നു. വെള്ളം സമീപപ്രദേശത്തേക്കും ജനവാസകേന്ദ്രങ്ങളിലേക്കും ഒഴുകി. പദ്ധതി പ്രദേശത്തിൽ നിന്നും മൂന്നു കിലോമീറ്റർ ചുറ്റളവിൽ വെള്ളം നിറഞ്ഞതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ജലവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അരുൺകുമാർ സിങ് അറിയിച്ചു.
ഗതേശ്വർ പാന്ത് കനാൽ പ്രൊജക്റ്റ് മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അപകടം. സാേങ്കതിക കാരണങ്ങളാൽ ജലസേചന പദ്ധതി ഉദ്ഘാടനം റദ്ദാക്കിയെന്നാണ് അധികൃതർ അറിയിച്ചത്.
ബിഹാർ-ജാർഖണ്ഡ് സംസ്ഥാനങ്ങൾ സംയുക്തമായി നടത്തുന്ന പദ്ധതിയാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.