കൊൽക്കത്ത: പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാനൊരുങ്ങി പശ്ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസ് സർക്കാർ. അർഹരായ കുടുംബങ്ങൾക്കുള്ള പ്രതിമാസ വരുമാന സഹായ പദ്ധതിക്കും മറ്റു രണ്ടു പദ്ധതികൾക്കും മന്ത്രിസഭ തിങ്കളാഴ്ച അനുമതി നൽകിയതായി മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
അർഹരായ എല്ലാ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ക്രെഡിറ്റ് കാർഡ് പദ്ധതിക്കും 1.5 കോടി കുടുംബങ്ങൾക്കുള്ള റേഷൻ വിതരണ പദ്ധതിക്കുമാണ് അംഗീകാരം. കൊൽക്കത്ത പൊലീസ് സേനയിൽ 2500 പേരെ പുതുതായി നിയമിക്കുന്നതിനും മന്ത്രിസഭ അനുമതി നൽകി.
'സർക്കാർ രൂപീകരിച്ച് ഒരു മാസം പോലും തികഞ്ഞിട്ടില്ല. ജനറൽ കാറ്റഗറിയിൽ ഉൾപ്പെട്ട സ്ത്രീകൾക്ക് കുടുംബനാഥകളായുള്ള കുടുംബങ്ങൾക്ക് മാസവരുമായി 500 രൂപയും എസ്.സി/എസ്.ടി കുടുംബങ്ങൾക്ക് 1000 രൂപയും നൽകുന്ന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. കൂടാതെ വിദ്യാർഥികൾക്ക് ക്രഡിറ്റ് കാർഡ്, സൗജന്യ റേഷൻ വീട്ടുപടിക്കൽ എത്തുന്ന പദ്ധതിക്കും അംഗീകാരം നൽകി' -മമത ബാനർജി പറഞ്ഞു.
മാസവരുമാന പദ്ധതി 1.6 കോടി കുടുംബങ്ങൾക്ക് സഹായകമാകും. തൃണമൂലിെൻറ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളായിരുന്നു അവ. തുടർച്ചയായ മൂന്നാം തവണയാണ് മമത ബാനർജി സർക്കാർ ബംഗാളിൽ അധികാരത്തിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.