ബംഗളൂരു: പോപുലർ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും നിരോധിക്കുന്നതിനൊപ്പം തന്നെ ആർ.എസ്.എസിനെയും തീവ്രഹിന്ദുത്വ സംഘടനകളായ ബജ്രംഗ് ദൾ, വി.എച്ച്.പി, ശ്രീരാമ സേന തുടങ്ങിയവയെയും നിരോധിക്കണമെന്ന് കർണാടക കോൺഗ്രസ് പ്രചാരണ സമിതി ചെയർമാൻ എം.ബി. പാട്ടീൽ. എല്ലാ വർഗീയ സംഘടനകളെയും നിരോധിക്കാൻ ബി.ജെ.പി സർക്കാർ തീരുമാനിച്ചാൽ അതിനെ കോൺഗ്രസ് പൂർണമായും പിന്തുണക്കുമെന്നും മുൻ ആഭ്യന്തര മന്ത്രി കൂടിയായ എം.ബി. പാട്ടീൽ പറഞ്ഞു.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. അത് എത്രയും വേഗം നടപ്പാക്കണം. അതോടൊപ്പം എസ്.ഡി.പി.ഐയെയും നിരോധിക്കണം. അതിനും കോൺഗ്രസിന്റെ പിന്തുണയുണ്ടാകും. ഇതോടൊപ്പം ആർ.എസ്.എസ്, ബജ്രംഗ് ദൾ, വിശ്വ ഹിന്ദു പരിഷത്ത്, ശ്രീരാമ സേന തുടങ്ങിയ സംഘടനകളെയും നിരോധിക്കണം. വർഗീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാ സംഘടനകളെയും നിരോധിക്കണം. എ.ഐ.എം.ഐ.എം പാർട്ടിയെയും നിരോധിക്കുന്നതിനും എതിർപ്പില്ല. ഈ തീരുമാനം നടപ്പാക്കി ബി.ജെ.പിക്ക് അവരുടെ കരുത്ത് കാണിക്കാം. ഇക്കാര്യത്തോട് കോൺഗ്രസ് പൂർണമായും പിന്തുണ നൽകുമെന്നും എം.ബി. പാട്ടീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.