ന്യൂഡൽഹി: മോദി സർക്കാരിന് കീഴിൽ ഭരണഘടനാ സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാ ന്ധി. ഭരണഘടനാ സ്ഥാപനങ്ങളിലേക്ക് ആർ.എസ്.എസ് അതിക്രമിച്ചു കയറുകയാണ്. നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് നിലനിർത് തേണ്ടത് പ്രധാനമാണ്. കഴിഞ്ഞ അഞ്ചുവർഷത്തെ മോദി ഭരണം രാജ്യത്തെ തകർത്തുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നോട്ട് സാധുവാക്കലും ജി.എസ്.ടിയും സമ്പത്ത് വ്യവസ്ഥയെ തകർത്തു. മോദി സർക്കാരിന് കീഴിൽ തൊഴിലില്ലായ്മ രൂക്ഷമായി.തൊഴിലില്ലായ്മ = മെയ്ക്ക് ഇൻ ഇന്ത്യ എന്നാണോ എന്ന് രാഹുൽ ചോദിച്ചു.
രാജ്യത്തെ എല്ലാ വിഷയങ്ങളും അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഭാവിക്കുകയാണ്.ജനങ്ങളെ കേൾക്കാൻ ബി.ജെ.പിയും തയാറാകുന്നില്ല. ബി.ജെ.പിയും ബി.ജെ.ഡിയും ഒരു നാണയത്തിെൻറ രണ്ട് വശങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.