ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധെയ പ്രതിരോധിക്കുന്നതിൽ മുതലാളിത്തവും കമ്യൂണിസവും പരാജയപ്പെട്ടുവെന്ന് ആർ.എസ്.എസ്. കോവിഡ് 19 മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വയംപര്യാപ്തയിൽ ഊന്നിയുള്ള സ്വദേശി വികസന മാതൃക വേണമെന്നും ആർ.എസ്.എസ് ജോയിൻറ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബാലെ ആവശ്യപ്പെട്ടു.
കോവിഡ് 19 വൈറസിെൻറ ഉറവിടത്തെ കുറിച്ചും അതിെൻറ കാരണത്തെ കുറിച്ചും അന്വേഷണം വേണം. അത് സമ്പദ്വ്യവസ്ഥകളിൽ സൃഷ്ടിച്ചേക്കാവുന്ന ആഘാതത്തെ കുറിച്ചും പഠനം വേണം. ഭാവിയിൽ ഇത്തരം സാഹചര്യങ്ങളുണ്ടാകാതിരിക്കാൻ കരുതൽ വേണമെന്നും ആർ.എസ്.എസ് വ്യക്തമാക്കി. കോവിഡ് 19 വൈറസ് ബാധയെ പിടിച്ച് നിർത്താൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ ഇന്ത്യയിൽ മരണങ്ങൾ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വികസനമാതൃക മുന്നോട്ട് വെക്കുേമ്പാൾ ആരും അതിൽ നിന്ന് പുറത്താകാതിരിക്കാൻ ശ്രദ്ധിക്കണം. എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയുടെ പാരമ്പര്യത്തിൽ ഊന്നിയാവണം പുതിയ മാതൃകയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.