ഗ്വാളിയോർ: ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ലെന്നും ഇന്ത്യയില്ലാതെ ഹിന്ദുക്കളിലെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) തലവൻ മോഹൻ ഭഗവത്. ഇന്ത്യയെയും ഹിന്ദുക്കളെയും വേർപ്പടുത്താൻ സാധിക്കില്ലെന്നും ഭാഗവത് പറഞ്ഞു.
മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടന്ന പരിപാടിക്കിടെയാണ് ആർ.എസ്.എസ് തലവന്‍റെ വർഗീയ പരാമർശം. 'ഇന്ത്യ ഒറ്റക്ക് നിൽക്കുന്നു. അതാണ് ഹിന്ദുത്വത്തിന്‍റെ സത്ത. അക്കാരണത്താൽ തന്നെ ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണ്' -ഭാഗവത് പറഞ്ഞു.
വിഭജനത്തിൽ ഇന്ത്യയെ ശിഥിലമാക്കി പാകിസ്താൻ രൂപീകരിച്ചു. ഹിന്ദുക്കളാണെന്ന ധാരണ മറന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അവിടത്തെ മുസ്ലിംകളും ഇത് മറന്നു. ആദ്യം ഹിന്ദുവെന്ന് കരുതുന്നവരുടെ ശക്തി കുറഞ്ഞു. പിന്നീട് അവരുടെ എണ്ണവും. അതിനാൽ പാകിസ്താൻ ഇന്ത്യയായില്ല' -എന്നായിരുന്നു മോഹൻ ഭാഗവതിന്‍റെ പരാമർശം.
ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ഭാഗവത് പറഞ്ഞു. ഹിന്ദുക്കളുടെയും എണ്ണവും ശക്തിയും കുറഞ്ഞു. അല്ലെങ്കിൽ ഹിന്ദുത്വ വികാരം കുറഞ്ഞുവെന്നതും നിങ്ങൾക്ക് കാണാം. ഹിന്ദുക്കൾക്ക് ഹിന്ദുവായി തുടരണമെങ്കിൽ ഭാരതം 'അഖണ്ഡ'മാകണം -ഭാഗവത് കൂട്ടിച്ചേർത്തു.
നേരേത്തയും സമാന വർഗീയ പരാമർശങ്ങളുമായി ആർ.എസ്.എസ് നേതാവ് രംഗത്തെത്തിയിരുന്നു. 'വിഭജന സമയത്ത് ഇന്ത്യ അനുഭവിച്ച ദുരിതങ്ങൾ മറക്കാൻ പാടില്ല. ഇന്ത്യയുടെ വിഭജനം പിൻവലിക്കുേമ്പാൾ അത് ഇല്ലാതാകും' -എന്നായിരുന്നു പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.