തൂത്തുക്കുടി: ആസൂത്രിതമായ ആക്രമണങ്ങളിലൂടെ ആർ.എസ്.എസ് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങെള തകർക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ അട്ടിമറിക്കുകയും മാധ്യമസ്ഥാപനങ്ങളേയും മാധ്യമപ്രവർത്തകരേയും ആക്രമിക്കുകയുമാണ് ആർ.എസ്.എസും സംഘവുമെന്നും രാഹുൽ പറഞ്ഞു.
'ഒരു രാഷ്ട്രം അതിലെ ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള സന്തുലിതാവസ്ഥയിലാണ് നിലനിൽക്കുന്നത്. സന്തുലിതാവസ്ഥ നഷ്ടമായാൽ രാഷ്ട്രം അസ്വസ്ഥമാകും. അതാണ് കേന്ദ്ര ആശയം. ജനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളായ ലോക്സഭ, നിയമസഭ, പഞ്ചായത്തുകൾ പിന്നെ ജുഡീഷ്യറി സ്വതന്ത്ര മാധ്യമങ്ങൾ ഇതൊക്കെയാണ് രാജ്യത്തെ നിലനിർത്തുന്നത്. ഇതാണിപ്പൊ ആക്രമിക്കപ്പെടുന്നത്' -തൂത്തുക്കുടിയിലെ വിഒസി കോളേജിൽ സംസാരിക്കവെ രാഹുൽ പറഞ്ഞു.
'കഴിഞ്ഞ ആറ് വർഷമായി കാണുന്നത് ഈ സ്ഥാപനങ്ങൾക്കെതിരായ ആസൂത്രിതമായ ആക്രമണമാണ്. ജനാധിപത്യം ഒറ്റയടിക്കായിരിക്കില്ല ഇല്ലാതാകുന്നത്. അത് പതുക്കെയാണ് മരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യം മരിച്ചുവെന്ന് നിങ്ങളോട് പറയാൻ എനിക്ക് സങ്കടമുണ്ട്. അത് നിലവിലില്ല. ആർഎസ്‌എസ് വൻതോതിൽ ധനസമ്പാദനം നടത്തി നമ്മുടെ സ്ഥാപനപരമായ സന്തുലിതാവസ്ഥയെ നശിപ്പിച്ചു. അതാണ് സംഭവിച്ചത്' -അദ്ദേഹം പറഞ്ഞു. 'രാജ്യദ്രോഹ നിയമത്തിന്‍റെ ദുരുപയോഗം, ആളുകളെ കൊല്ലുക, ഭീഷണിപ്പെടുത്തുക ഇവയെല്ലാം പ്രശ്നത്തിന്‍റെ ലക്ഷണങ്ങളാണ്. വൻതോതിൽ പണം സ്വരുക്കൂട്ടി ആർ.എസ്.എസ് രാജ്യത്തെ സ്ഥാപന സന്തുലിതാവസ്ഥയെ നശിപ്പിക്കുകയായിരുന്നു'-രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.