ജയ് ഷാക്കെതിരെ തെളിവുണ്ടെങ്കിൽ അന്വേഷണം മതിയെന്ന് ആർ.എസ്.എസ്

ന്യൂഡൽഡി: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജെയ് ഷാക്കെതിരെയുള്ള ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കി ആർ.എസ്.എസ്. പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കിൽ മാത്രം അന്വേഷിച്ചാൽ മതിയെന്ന് ആർ.എസ്.എസ് ജോയന്‍റ് സെക്രട്ടറി ദത്തത്രേയ ഹൊസബലേ. 

ആർക്കെതിരയെും അഴിമതി ആരോപണം വരുമ്പോൾ അത് അന്വേഷിക്കേണ്ടതുണ്ട്. എന്നാൽ അതിന് പ്രഥമ ദൃഷ്ട്യ തെളിവുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ ഉന്നയിച്ചവർ തന്നെ ഇത് തെളിയിക്കണമെന്നും ദത്തത്രേയ വ്യക്തമാക്കി. 

ജ​​​​യ്​ ഷാ​​​​ക്കെ​​​​തി​​​​രെ ‘ദി ​​​​വ​​​​യ​​​​ർ’ എ​​​​ന്ന ഒാ​​​​ൺ​​​​ലൈ​​​​ൻ​​​​ മാധ്യമമാണ് വാർത്ത പുറത്തുവിട്ടത്. ജ​​​​യ്​ ഷാ​​​​യു​​​​ടെ ക​​​​മ്പ​​​​നി കൊ​​​​ള്ള​​​​ലാ​​​​ഭം ഉ​​​​ണ്ടാ​​​​ക്കി​​​​യ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ചാണ് വാ​​​​ർ​​​​ത്ത. 2014-‘15 ൽ 50,000 ​​​​രൂ​​​​പ​​​​യി​​​​ൽ നി​​​​ന്ന് ക​​​​മ്പ​​​​നി​​​​യു​​​​ടെ വിറ്റുവരവ്​ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്ന​​​​തിന് ശേഷം (2015-16) 16,000 മ​​​​ട​​​​ങ്ങ്​ വ​​​​ർ​​​​ധി​​​​ച്ച്​ 80.5 കോ​​​​ടി​​​​യി​​​​ലേ​​​​ക്ക്​ കു​​​​തി​​​​ച്ചു​​​​യ​​​​ർ​​​​ന്നുവെന്നാണ് ആരോപണം.  ഇതിനെ തുടർന്ന് വയറിനെതിരെ ജയ് ഷാ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. 

വിഷയത്തിൽ ബി.ജെ.പി നേതാക്കളും മന്ത്രിമാരും ജയ് ഷായെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നിരുന്നു. 

Tags:    
News Summary - RSS Makes Its Stand Clear On Amit Shah's Son-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.