ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ശിവലിംഗത്തിലിരിക്കുന്ന തേൾ’ ആണെന്ന് ഒരു മാധ്യമപ്രവർത്തകനോട് ആർ.എസ്.എസുകാരൻ പറഞ്ഞതായി ശശി തരൂർ. ശിവലിംഗത്തിലിരിക്കുന്ന തേളിനെ കൈകൊണ്ട് എടുക്കാനും ചെരിപ്പുകൊണ്ട് അടിക്കാനും വയ്യാത്ത സ്ഥിതിയാണെന്നും അദ്ദേഹം വിശദീകരിച്ചു. ബാംഗ്ലൂർ സാഹിത്യോത്സവത്തിെൻറ അവസാനദിനമായ ഞായറാഴ്ച ‘ദ പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ’ എന്ന തെൻറ പുസ്തകത്തെക്കുറിച്ച ചർച്ചക്കിടെയാണ് മോദിക്കെതിരെ തരൂരിെൻറ രൂക്ഷ പരിഹാസം.
ദ കാരവൻ മാഗസിൻ എക്സി. എഡിറ്റർ വിനോദ് കെ. ജോസിനോടാണ് മോദിയെക്കുറിച്ച് ‘ശിവലിംഗത്തിലെ തേൾ’ ഉപമ നടത്തിയതെന്ന് വ്യക്തമാക്കിയ തരൂർ, ആരാണ് പ്രയോഗിച്ചതെന്ന് വെളിപ്പെടുത്തിയില്ല. മോദിയെ മഹത്ത്വവത്കരിക്കുന്നതിന് ആർ.എസ്.എസിൽ നിന്നുതന്നെ എതിർപ്പുണ്ട്. ശിവലിംഗത്തിലിരിക്കുന്ന തേളാണ് മോദി എന്നത് അദ്ദേഹത്തെക്കുറിച്ച് ഒരു ആർ.എസ്.എസുകാരൻ പറഞ്ഞ അവഗണിക്കാനാവാത്ത ഉപമയാണ്.
തേളിനെ കൈകൊണ്ട് എടുത്തുമാറ്റാൻ ശ്രമിച്ചാൽ അതിെൻറ കുത്തേറ്റ് വിഷബാധയേൽക്കും. ചെരിപ്പുകൊണ്ട് അടിച്ചാലോ ശിവലിംഗത്തെ അപമാനിക്കുന്നതുപോലാവും. മോദിയെ ആർ.എസ്.എസിെൻറ വരുതിയിൽ നിർത്താൻ കഴിയാത്തതിെൻറ നിരാശ പ്രകടമാക്കുന്നതാണ് ഇൗ പ്രയോഗമെന്നും ശശി തരൂർ പറഞ്ഞു.
തരൂരിെൻറ ‘തേൾ’ പ്രയോഗം ശിവനിന്ദയാണെന്ന വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. പരാമർശത്തിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. ശിവ ഭക്തനാണെന്ന് സ്വയം അവകാശപ്പെടുന്ന രാഹുൽ ഗാന്ധി, കോൺഗ്രസ് എം.പിയായ ശശി തരൂർ നടത്തിയ ശിവനിന്ദയിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, താൻ നടത്തിയ പരാമർശത്തിലെ പ്രയോഗം തേൻറതല്ലെന്ന് വ്യക്തമാക്കിയ തരൂർ, ‘ശിവലിംഗത്തിലെ തേൾ’ പരാമർശമടങ്ങിയ ലേഖനം കാരവൻ മാഗസിനിൽ പ്രസിദ്ധീകരിച്ചതിെൻറ ലിങ്ക് സഹിതം ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.