ന്യൂഡൽഹി: രാജ്യവ്യാപകമായി ശക്തിപ്പെട്ട ഹിന്ദുത്വ സംഘടനകളുടെ അസഹിഷ്ണുതക്കും ആൾക്കൂട്ട ആക്രമണത്തിനുമിടയിൽ പ്രതിച്ഛായ മിനുക്കാനുള്ള പരിപാടിയായി രാഷ്ട്രീയ സ്വയം സേവക് (ആർ.എസ്.എസ്) സർസംഘ് ചാലക് തുടങ്ങിയ ത്രിദിന പ്രഭാഷണ പരമ്പര ബുധനാഴ്ച സമാപിക്കും. ആർ.എസ്.സുമായി ഒരു തരത്തിലും ബന്ധമില്ലാത്ത നേതാക്കളെയും വ്യക്തിത്വങ്ങളെയും ന്യൂഡൽഹി വിജ്ഞാൻ ഭവനിലേക്ക് ക്ഷണിച്ചാണ് മോഹൻ ഭാഗവതിെൻറ പ്രഭാഷണം.
ആർ.എസ്.എസും ബി.ജെ.പി അടക്കമുള്ള അതിെൻറ പരിവാർ സംഘടനകളുമല്ലാത്തവരെ ആർ.എസ്.എസുമായി അടുപ്പിക്കാനുള്ള അജണ്ടയുടെ ഭാഗമായാണ് പഴയ സർസംഘ് ചാലക് ദേവറസിനു ശേഷം ആദ്യമായി സംഘിന് പുറത്തുള്ളവർക്കായി നാഗ്പൂരിനു പുറത്ത് ഇത്തരമൊരു പരിപാടി ആർ.എസ്.എസ് സംഘടിപ്പിക്കുന്നത്.
രാജ്യത്തെ മേതതര രാഷ്ട്രീയ പാർട്ടികളുമായും അവയുടെ നേതാക്കളുമായും ഏറ്റുമുട്ടലിെൻറ മാർഗം തിരഞ്ഞെടുത്ത അമിത് ഷാക്ക് പാർട്ടി അധ്യക്ഷപദത്തിൽ വീണ്ടുമൊരു ഉൗഴം നൽകുേമ്പാഴാണ് വിപരീതദിശയിൽ സംഭാഷണത്തിലൂടെയും സംവാദത്തിലൂടെയും കൂടുതൽ പാർട്ടികളിലേക്കും നേതാക്കളിലേക്കും ആർ.എസ്.എസിനെ പരിചയപ്പെടുത്താനെന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.
ആർ.എസ്.എസിനെ വർഗീയ കക്ഷിയാക്കി രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ സംഘടനകളും അവയുടെ ചില നേതാക്കളും അവതരിപ്പിച്ചുകൊണ്ടിരിക്കുേമ്പാൾ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സഹിഷ്ണുക്കളാണ് തങ്ങളെന്ന് സ്ഥാപിച്ചെടുക്കാനായിരുന്നു തിങ്കളാഴ്ച വൈകീട്ട് ഉദ്ഘാടന ചടങ്ങ് തൊട്ട് മോഹൻ ഭാഗവത് ശ്രമിച്ചത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആർ.എസ്.എസിനെ കടന്നാക്രമിക്കുേമ്പാൾ കോൺഗ്രസ് രാജ്യത്തിന് നൽകിയ സംഭാവനകൾ എടുത്തു പറഞ്ഞ് കോൺഗ്രസുകാരിലുള്ള മൃദുഹിന്ദുത്വ ബോധക്കാരെ ചേർത്തുനിർത്താൻ നോക്കി സർസംഘ് ചാലക്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരെ മോഹൻ ഭാഗവതിെൻറ പ്രഭാഷണം കേൾക്കാൻ ക്ഷണിച്ചെങ്കിലും അവർ തള്ളി. അതേസമയം, മലയാളിയായ മെട്രോ മാൻ ശ്രീധരൻ അടക്കമുള്ള പലരും പരിപാടിക്കെത്തി. ആർ.എസ്.എസ് ഒൗദ്യോഗിക വെബ്സൈറ്റിലൂടെ തൽസമയം കാണിക്കുന്ന പരിപാടിക്ക് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകർക്ക് മാത്രമാണ് പ്രവേശനാനുമതി.
ഏറ്റവും ജനാധിപത്യപരമായ ഘടനയാണ് ആർ.എസ്.എസിന് എന്ന് അവർക്ക് മുമ്പാകെ നടത്തിയ പ്രഭാഷണത്തിൽ മോഹൻ ഭാഗവത് അവകാശപ്പെട്ടു. സര്‍സംഘ് ചാലക് എന്ന ഏക അധികാര കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് ആര്.എസ്.എസ് എന്ന ധാരണ തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. എല്ലാ വൈവിധ്യങ്ങളെയും ചേര്‍ത്തുപിടിച്ചാണ് മുന്നോട്ടുപോകേണ്ടതെന്നും എല്ലാ ആശയങ്ങളെയും രീതികളെയും ഒന്നിച്ചു കൊണ്ടുപോകുന്നതാണ് ഭാരതത്തിെൻറ പ്രത്യേകത എന്നും ഭാഗവത് തുടർന്നു. അതേസമയം, ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടെ രാജ്യമായതിനാൽ ആർ.എസ്.എസ് ഹിന്ദുക്കളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും ഭാഗവത് കൂട്ടിച്ചേർത്തു. രണ്ടു ദിവസത്തെ തുടർച്ചയായ പ്രഭാഷണ പരമ്പരക്ക് ഒടുവിൽ സമാപന ദിവസമായ ബുധനാഴ്ച ചര്‍ച്ചാ സംവാദം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.