ന്യൂഡല്‍ഹി: ദലിത് എന്ന് ഉപയോഗിക്കരുത്, പകരം പട്ടികജാതി, പട്ടികവർഗം എന്നുതന്നെ ഉപയോഗിക്കണമെന്ന് പ്രവർത്തകർക്ക് ആർ.എസ്.എസ് നിർദേശം.‘ദലിത്’ എന്ന പ്രയോഗം കൊളോണിയല്‍ പ്രയോഗത്തിെൻറ തുടര്‍ച്ചയാണ്.
അതുകൊണ്ട്, ഭരണഘടനപ്രയോഗങ്ങളായ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്ന് ഉപയോഗിക്കണമെന്നാണ് സംഘ്പരിവാർ പ്രവർത്തകർക്ക് നിർദേശം നൽകിയത്. ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വി.എച്ച്.പി ഇൻറര്‍നാഷനല്‍ വര്‍ക്കിങ് പ്രസിഡൻറ് അലോക് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ആർ.എസ്.എസിേൻറത് വോട്ട് രാഷ്്ട്രീയം മുന്നില്‍കണ്ടുള്ള കപട അനുഭാവം മാത്രമാെണന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ബാലചന്ദ്ര മുംഗേക്കര്‍ പരിഹസിച്ചു. ഈ പ്രയോഗം ഒഴിവാക്കാന്‍ സംഘ്പരിവാർ നടത്തുന്ന ശ്രമങ്ങള്‍ രാജ്യമെങ്ങുമുള്ള ‘ദലിത്’ മുന്നേറ്റങ്ങളെ തടയിടാനാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.