അഗ്നിപഥ് ഇന്ത്യയിൽ നാസിഭരണത്തിന് തുടക്കമിടും; ഇത് സൈന്യത്തെ വരുതിയിലാക്കാൻ ആർ.എസ്.എസ് തന്ത്രം -കുമാരസ്വാമി

ബെംഗലൂരു: കേന്ദ്രസർക്കാരിന്റെ വിവാദ സൈനിക പദ്ധതിയായ അഗ്നിപഥിനെ രൂക്ഷമായി വിമർശിച്ച് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഇന്ത്യയിൽ നാസി ഭരണത്തിന് തുടക്കമിടാനും സൈന്യത്തെ നിയന്ത്രണത്തിലാക്കാനുമുള്ള ആർ.എസ്.എസിന്റെ ഹിഡൻ അജണ്ടയാണ് അഗ്നിപഥ് പദ്ധതിയെന്നു കുമാരസ്വാമി ആരോപിച്ചു.

സൈന്യത്തിനകത്തും പുറത്തും അവരുടെ സേവനം അവസാനിച്ചാലും അഗ്നിവീരന്മാർ ആർ.എസ്.എസ് പ്രവർത്തകരായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് നേതാക്കൾ അവരെ നിയമിക്കു​മോ? അതോ സൈന്യമോ​? 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുമ്പോൾ തീർച്ചയായും ആർ.എസ്.എസ് കാര്യവാഹകുകളെ അവർ സൈന്യത്തി​ലേക്ക് തള്ളിക്കയറ്റും. അങ്ങനെ അവർ 2.5 ലക്ഷം ആർ.എസ്.എസ് പ്രവർത്തകരെ സൈന്യത്തിൽ സജ്ജമാക്കിയേക്കാം. ബാക്കിയുള്ള 75ശതമാനം ആളുകളെ 11 ലക്ഷം രൂപകൊടുത്ത് പുറത്താക്കും. അതോടെ രാജ്യത്തുടനീളം അവർ വ്യാപിക്കും''.-കുമാരസ്വാമി ചൂണ്ടിക്കാട്ടി.

അഗ്നിപഫ് പദ്ധതിക്കെതിരെ പ്രതിഷേധം കത്തിപ്പടരുന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജർമനിയിൽ ഹിറ്റ്ലറുടെ നാസി ഭരണം നടക്കുന്ന സമയത്താണ് ആർ.എസ്.എസ് രൂപീകരിച്ചതെന്ന കാര്യവും കുമാരസ്വാമി ഓർമപ്പെടുത്തി. നമ്മുടെ രാജ്യത്ത് നാസിഭരണം നടപ്പാക്കുകയാണ് അവരുടെ ലക്ഷ്യവും. അതിനായി അഗ്നിപഥ് അല്ലെങ്കിൽ അഗ്നിവീരൻമാരെ സൃഷ്ടിക്കുകയാണ്. പദ്ധതിയെ കുറിച്ച് തനിക്ക് ചില സംശയങ്ങളുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

അവർ പറയുന്നത് ഇപ്പോൾ എടുക്കുന്നവരിൽ രണ്ടരലക്ഷം ആളുകളെ സൈന്യത്തിൽ സ്ഥിരപ്പെടുത്തുമെന്നാണ്. ഇത് ആർ.എസ്.എസ് പ്രവർത്തകരായിരിക്കും. നാലുവർഷത്തെ കാലാവധി പൂർത്തിയാക്കുന്ന 75 ശതമാനം ആളുകളെ പിരിച്ചുവിടും. പുറത്താകുന്നവരിലും ആർ.എസ്.എസ് കാർ തന്നെയായിരിക്കും. അതിനിടെ, പരാമർശത്തിലൂടെ കുമാരസ്വാമി സായുധ സൈന്യത്തെ മുഴുവൻ അപമാനിച്ചിരിക്കുകയാണെന്നാരോപിച്ച് ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പുനവാല രംഗത്തുവന്നു.

Tags:    
News Summary - RSS will use Agniveers to takeover Army -Kumaraswamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.