ന്യൂഡൽഹി: ആർ.ടി.പി.സി.ആറും ഓക്സിജൻ സിലിണ്ടറും, ആശുപത്രികിടക്കകളും ഗൂഗിളിൽ തിരഞ്ഞ് ഇന്ത്യക്കാർ. കോവിഡിന്‍റെ രണ്ടാം തരംഗം വ്യാപകമായതിന് പിന്നാലെയാണ് ഗൂഗിളിൽ കോവിഡുമായി ബന്ധപ്പെട്ടവ കൂടുതൽ തിരയാൻ തുടങ്ങിയെതന്ന് ഗൂഗിളിന്‍റെ ഡാറ്റകൾ പറയുന്നു.
ആർ.ടി.പി.സി.ആറും ഓക്സിജൻ സിലിണ്ടറും, ആശുപത്രികിടക്കകൾക്കും പുറമെആന്റി വൈറൽ മരുന്നായ റെംഡെസിവിറുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത്. അതിൽ ആർ.ടി.പി.സി.ആറാണ് ഏറ്റവും കൂടുതൽ തിരഞ്ഞത്.
ഗൂഗിൾ ട്രെൻഡുകളിൽ നിന്ന് ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 17 നാണ് ഈ വാക്കുകൾ അന്വേഷിക്കുന്നവരുടെ ഏണ്ണം ഏറ്റവും കൂടുതൽ ഉയർന്നത്.സെർച്ചിങ്ങിൽ ഏറ്റവും മുന്നിലെത്തിയ ആർ.ടി.പി.സി.ആറിനൊപ്പം എത്താൻ മറ്റുവാക്കുകൾക്കൊന്നും ആയില്ലെന്നും കണക്കുകൾ പറയുന്നു.
ന്യൂഡൽഹി,മുംബൈ,ബംഗളുരു,ഹൈദരാബാദ്, എന്നിവിടങ്ങളാണ് ആർ.ടി.പി.സി.ആറിന്‍റെ തിരച്ചിലിൽ ഏറ്റവും മുന്നിലുള്ള നഗരങ്ങൾ. സമീപത്തെ കൊറോണ പരിശോധന കേന്ദ്രം അന്വേഷിച്ചവരുടെ എണ്ണം 5000 ശതമാനമാണ് മാർച്ച് 22 ന് ശേഷം രാജ്യത്ത് ഉയർന്നത്.
സമീപത്തെ കോവിഡ് ആശുപത്രികൾ, കിടക്കകളുടെ ഒഴിവുകൾ തുടങ്ങിയവ അന്വേഷിച്ച ലക്ഷക്കണക്കിന് ആളുകളാണ് കർണാടകയിലുള്ളത്.ആന്‍റി വൈറൽ മരുന്നായ റെംഡെസിവിറിനെയാണ് മഹാരാഷ്ട്രയിലും ഗുജറാത്തിലും ഏറ്റവും കൂടുതൽ തിരഞ്ഞത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.