ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമില്ല; ഇളവുമായി കർണാടക

ബംഗളൂരു: കേരളത്തിൽ നിന്നും വരുന്നവർക്കുള്ള യാത്രാ നിയന്ത്രണത്തിൽ ചെറിയ ഇളവുമായി കർണാടക സർക്കാർ. ആദ്യ ഡോസ് വാക്സിൻ എടുത്തവർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്നാണ് പുതിയ ഉത്തരവ്.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് കാണിച്ചുകൊണ്ട് കർണാടകയിലെത്താമെന്നും ഒരു ഡോസ് എടുത്തവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നുമായിരുന്നു കഴിഞ്ഞ ദിവസത്തെ ഉത്തരവ്. 

വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, ജില്ല അതിർത്തികൾ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും പരിശോധന കർശനമാക്കാനും അതാത് ജില്ല ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽ ദക്ഷിണ കന്നട, കുടക്, ചാമരാജ് നഗർ തുടങ്ങിയ ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാക്കിയിരുന്നു.

രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പുറമെ ആരോഗ്യപ്രവർത്തകർക്കും രണ്ടു വയസിന് താഴെയുള്ള കുട്ടികൾക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല.


Tags:    
News Summary - RTPCR is not mandatory for those who have been vaccinated with a single dose says Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.