ന്യൂഡൽഹി: സമരങ്ങളും പ്രതിഷേധങ്ങളും വിലക്കാൻ കടുത്ത നിയന്ത്രണങ്ങളുമായി രംഗത്തുവന്ന രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) പ്രതിഷേധം ശക്തമായതോടെ തീരുമാനം പിൻവലിച്ചു.
ധർണ നടത്തിയാൽ വിദ്യാർഥികൾക്ക് 20,000 രൂപ പിഴ ചുമത്താനും സംഘർഷത്തിൽ ഉൾപ്പെടുന്ന വിദ്യാർഥികളുടെ പ്രവേശനം റദ്ദാക്കുകയോ പിഴത്തുക 50,000 രൂപയാക്കി ഉയർത്തുകയോ ചെയ്യാനുമെല്ലാമുള്ള നിർദേശങ്ങളാണ് വൈസ് ചാൻസലർ പിൻവലിച്ചത്. പുതിയ ചട്ടങ്ങളെക്കുറിച്ച് അറിയില്ലെന്നും ചീഫ് പ്രോക്ടർ തന്നോട് ചർച്ചചെയ്യാതെയാണ് നോട്ടീസ് ഇറക്കിയതെന്നും അതിനാൽ പിൻവലിക്കുകയാണെന്നുമാണ് വ്യാഴാഴ്ച രാത്രി വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ് അറിയിച്ചത്.
അച്ചടക്കവുമായി ബന്ധപ്പെട്ട് ജെ.എൻ.യു 10 പേജുള്ള റിപ്പോർട്ടാണ് പുറത്തിറക്കിയത്. ഫെബ്രുവരി മൂന്നു മുതൽ പുതിയ ചട്ടം ബാധകമാക്കിയെന്നായിരുന്നു പ്രഖ്യാ പനം. വഴി തടസ്സപ്പെടുത്തൽ, അനധികൃതമായി ഹോസ്റ്റൽ മുറികൾ കൈവശംവെക്കൽ അടക്കം 17 കുറ്റങ്ങളാണ് ശിക്ഷാർഹപരമായി കണക്കാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.