അസാധുവായ 500, 1000 നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസരം വിനിയോഗിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അറിയിച്ചു.
ഒരു വ്യക്തിക്ക് ഒരു തവണ 4000 രൂപവരെ മൂല്യമുള്ള അസാധുവായ നോട്ടുകള്‍ ബാങ്ക് കൗണ്ടറുകളില്‍നിന്ന് നേരിട്ട് പണമായി മാറ്റിവാങ്ങാം. ഇതിനായി നിഷ്കര്‍ഷിച്ച പ്രത്യേക സ്ളിപ്പ് പൂരിപ്പിച്ച് നിര്‍ദിഷ്ട തിരിച്ചറിയല്‍ രേഖകള്‍ സഹിതം ബാങ്കില്‍ സമര്‍പ്പിക്കണം.
4000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള നോട്ടുകളുണ്ടെങ്കില്‍ ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് പ്രസ്തുത തുക പൂര്‍ണമായും വരവുവെച്ചു നല്‍കും. 4000 രൂപയെന്ന പരിധി 15 ദിവസത്തിനുശേഷം പുന$പരിശോധിച്ചേക്കാം.
അസാധുവാക്കപ്പെട്ട നോട്ടുകള്‍ ആകെ എത്ര തുകയുടേതുണ്ടെങ്കിലും സ്വന്തം അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നതിന് തടസ്സമില്ല.
അക്കൗണ്ട് ഉടമകള്‍ക്ക് നേരിട്ട് നോട്ടുകള്‍ എത്തിക്കാന്‍ സാധിക്കാത്തപക്ഷം കൃത്യമായ അനുമതിപത്രം സഹിതം മൂന്നാമതൊരാള്‍ വഴി ബാങ്കില്‍ എത്തിച്ച് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. അത്തരത്തില്‍ ചെയ്യുമ്പോള്‍ ബാങ്ക് നടപടിക്രമങ്ങള്‍ അനുസരിച്ച് പണം അടക്കുന്ന ആളുടെ ഏതെങ്കിലുമൊരു അംഗീകൃത തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം.
ബാങ്ക് അക്കൗണ്ടില്‍ കെ.വൈ.സി (Know your Customer) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ളെങ്കില്‍ പരമാവധി 50,000 രൂപയുടെ മൂല്യമുള്ള അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാത്രമേ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ.
ആദ്യത്തെ രണ്ടാഴ്ചത്തേക്ക് ഒരു ദിവസം പരമാവധി 10,000 രൂപയും ഒരാഴ്ചയില്‍ 20,000 രൂപയും മാത്രമേ ബാങ്ക് കൗണ്ടറുകള്‍ വഴി പിന്‍വലിക്കാന്‍ അനുമതിയുള്ളൂ.
2016 നവംബര്‍ 18 വരെ ഒരു ദിവസം ഒരു കാര്‍ഡ് മുഖേന എ.ടി.എം വഴി പിന്‍വലിക്കാവുന്ന പരമാവധി തുക 2000 രൂപയാണ്. നവംബര്‍ 19 മുതല്‍ ഇത് 4000 രൂപയാക്കി ഉയര്‍ത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.