ന്യൂഡല്‍ഹി: മുന്തിയ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ കള്ളപ്പണക്കാരെ പിടികൂടാനെന്ന പേരില്‍ ആദായനികുതി വകുപ്പ് നടത്തുന്ന നീക്കം സാധാരണക്കാരെ ആശങ്കയിലാക്കി. അസാധുനോട്ടുകള്‍ കൂടിയതോതില്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചവര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു തുടങ്ങിയിരിക്കുകയാണ്. നൂറു കണക്കിന് നോട്ടീസുകളാണ് അയക്കുന്നത്. നിക്ഷേപത്തിനൊത്ത വരുമാനം കിട്ടിയെന്ന് തെളിയിക്കാന്‍ കഴിയുന്ന രേഖകള്‍, രണ്ടുവര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍ എന്നിവയടക്കം മറുപടിനല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
രണ്ടരലക്ഷം രൂപക്കു മുകളില്‍ നിക്ഷേപിച്ചവര്‍ക്കൊപ്പം, ഇതുവരെ നടത്തിപ്പോന്ന ഇടപാടുകള്‍ക്ക് ആനുപാതികമല്ലാത്ത തുക നിക്ഷേപിച്ചവരും ഇക്കൂട്ടത്തില്‍പെടും. രണ്ടരലക്ഷം വരെയുള്ള നിക്ഷേപത്തെക്കുറിച്ച് അന്വേഷണമുണ്ടാവില്ളെന്നാണ് തുടക്കത്തില്‍ പറഞ്ഞത്.
ബാങ്ക് ലോക്കറുകളില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ ഇടപാടുകാരന്‍െറയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ തുറന്നുപരിശോധിക്കുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും ആശങ്കപരത്തുന്നു. ബാങ്കു ലോക്കറുകള്‍ മുദ്രവെച്ച് പരിശോധന നടത്താന്‍ നീക്കമുണ്ടെന്ന റിപ്പോര്‍ട്ട് ധനമന്ത്രാലയം നിഷേധിച്ചിരുന്നു. അതിനുശേഷമാണ് ഈ വിവരം സാമൂഹികമാധ്യമങ്ങളിലും മറ്റുമായി പങ്കുവെക്കപ്പെട്ടത്.
നോട്ടുമാറ്റത്തിന്‍െറ യഥാര്‍ഥ പൊരുള്‍ പിടികിട്ടാതെ മിഴിച്ചുനില്‍ക്കുകയാണ് സാധാരണക്കാര്‍. പുതിയ കറന്‍സി ആവശ്യത്തിനുണ്ടെന്നു പറയുമ്പോള്‍തന്നെ, പുതിയ 500 രൂപ നാമമാത്രമായി മാത്രമാണ് വിപണിയിലുള്ളത്. പഴയ നോട്ട് മാറാനുള്ള സൗകര്യം ഏതാനും ദിവസത്തേക്കുകൂടി മാത്രം തുടരാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.