2019ൽ ഗ്രാമീണ ദുരിതം മുഖ്യവിഷയമാകും -യോഗേന്ദ്ര യാദവ്

മും​ബൈ: 2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ​മാ​യി ഗ്രാ​മീ​ണ ദു​രി​തം മു​ഖ്യ​വി​ഷ​യ​മാ​യി മാ​റു​മെ ​ന്ന്​ പ്ര​മു​ഖ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ദ​ഗ്​​ധ​നും സ്വ​രാ​ജ്​ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ​നു​മാ​യ യോ​ ഗേ​ന്ദ്ര യാ​ദ​വ്. അ​തി​നൊ​പ്പം തൊ​ഴി​ലി​ല്ലാ​യ്​​മ​യും റ​ഫാ​ൽ ഇ​ട​പാ​ടും ഉ​യ​ർ​ന്നു​വ​രും. ഹി​ന്ദി ഹൃ​ദ​ യ​ഭൂ​മി​യി​ൽ ന​ട​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ങ്ങ​ളി​ൽ അ​ത്​ വ്യ​ക്​​ത​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ ട്ടി​യ അ​ദ്ദേ​ഹം ഇ​തി​നെ മ​റി​ക​ട​ക്കാ​ൻ ബി.​ജെ.​പി ഹി​ന്ദു-​മു​സ്​​ലിം ക​ലാ​പ​ത്തെ ആ​ശ്ര​യി​ച്ചേ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ൽ​കി.

എ​ന്നാ​ൽ, ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പു​ക​യു​ന്ന വി​ഷ​യ​ങ്ങ​ൾ അ​നു​കൂ​ല​മാ​ക്കി ബി.​ജെ.​പി​ക്ക്​ ബ​ദ​ലാ​കാ​ൻ കോ​ൺ​ഗ്ര​സി​ന്​ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​തി​നു​ള്ള ന​യ​മോ നി​ല​പാ​ടോ രൂ​പ​പ്പെ​ടു​ത്താ​ൻ അ​വ​ർ​ക്ക്​ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും മും​ബൈ പ്ര​സ്​​ക്ല​ബി​ൽ ന​ട​ന്ന മു​ഖാ​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ക​ർ​ഷ​ക​വി​രു​ദ്ധ​രാ​യ സ​ർ​ക്കാ​റാ​ണ്​ ഇ​പ്പോ​ഴ​ത്തേ​ത്. മ​ൻ​മോ​ഹ​ൻ സി​ങ്ങി‍​​െൻറ ഭ​ര​ണ​ത്തി​ൽ തൊ​ഴി​ലി​ല്ലാ​യ്​​മ​യാ​ണ്​ വ​ള​ർ​ന്ന​തെ​ങ്കി​ൽ ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ൽ തൊ​ഴി​ൽ​ന​ഷ്​​ട​മാ​ണ്​ വ​ള​രു​ന്ന​ത്.

തൊ​ഴി​ൽ​ ന​ഷ്​​ട​ത്തി‍​​െൻറ ആ​ഴം മ​റ​ച്ചു​വെ​ക്കാ​ൻ തൊ​ഴി​ൽ ബ്യൂ​റോ റി​പ്പോ​ർ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു​ത​ന്നെ​ നി​ർ​ത്തി. എ​ന്നാ​ൽ, ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം രോ​ഷ​മാ​യി മാ​റ​ണ​മെ​ന്നി​ല്ല. ഇൗ ​വി​ഷ​യ​ങ്ങ​ളി​ൽ ജ​ന​രോ​ഷം ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ഒ​രു പ്ര​തി​പ​ക്ഷം അ​നി​വാ​ര്യ​മാ​ണ്. അ​തി​ന്​ കോ​ൺ​ഗ്ര​സി​ന്​ ക​ഴി​യു​മെ​ന്ന്​ പ്ര​വ​ചി​ക്കാ​നാ​കി​ല്ല. മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും അ​വ​ർ​ക്ക​തി​ന്​ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഛത്തി​സ്​​ഗ​ഢി​ൽ ഒ​ഴി​കെ കോ​ൺ​ഗ്ര​സി​നെ ബി.​ജെ.​പി​ക്കു​ ബ​ദ​ലാ​യി ആ​ളു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ല -യോ​ഗേ​ന്ദ്ര യാ​ദ​വ്​ തു​ട​ർ​ന്നു.

യ​ഥാ​ർ​ഥ വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്ന്​ ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​ൻ ബി.​ജെ.​പി വ​ർ​ഗീ​യ​ത​യെ​യാ​കും അ​വ​ലം​ബി​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ര​ണ്ടു മാ​സം മു​മ്പ്​ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന മ​ഹാ​കും​ഭ​മേ​ള​യെ സൂ​ക്ഷി​ക്ക​ണം. ത‍​​െൻറ കൈ​യി​ൽ തെ​ളി​വൊ​ന്നു​മി​ല്ല. എ​ന്നാ​ൽ, ബു​ല​ന്ദ്​​ശ​ഹ​ർ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പാ​ണി​ത്​ -അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത‍​​െൻറ പാ​ർ​ട്ടി​ക്ക്​ സീ​റ്റ്​ നേ​ട​ല​ല്ല, കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ലാ​കും ത‍​​െൻറ ദൗ​ത്യ​മെ​ന്നും യോ​ഗേ​ന്ദ്ര യാ​ദ​വ്​ പ​റ​ഞ്ഞു.

Tags:    
News Summary - rural struggle will main discussion in 2019 said yogendra yadav -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.