മോസ്കോ: റഷ്യയുടെ കോവിഡ് വാക്സിൻ സ്ഫുട്നിക് അഞ്ച് ഇന്ത്യയിലേക്കും എത്തുന്നു. വാക്സിെൻറ 100 മില്യൺ ഡോസുകൾ ഇന്ത്യൻ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് കൈമാറുമെന്ന് നിർമാതാക്കൾ അറിയിച്ചു. വാക്സിൻ മറ്റ് രാജ്യങ്ങളിലും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് റഷ്യ.
റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ട് വാക്സിനിെൻറ 300 മില്യൺ ഡോസ് ഇന്ത്യയിൽ നിർമിക്കാൻ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി കരാറായിട്ടുണ്ട്. ഇന്ത്യയിൽ റഷ്യൻ വാക്സിനിെൻറ മൂന്നാംഘട്ട പരീക്ഷണം നടത്തുന്നത് ഡോ. റെഡ്ഡി ഗ്രൂപ്പാണ്. 2020 അവസാനത്തോടെ വാക്സിനിെൻറ ഇന്ത്യയിലെ വിതരണം ആരംഭിക്കുമെന്നാണ് സൂചന. വിവിധ ഏജൻസികളുടെ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്യുകയുള്ളു.
കോവിഡിനെതിരെ വാക്സിൻ കണ്ടെത്തിയ ഏക രാജ്യമാണ് റഷ്യ. എന്നാൽ, ലോകാരോഗ്യ സംഘടന പോലുള്ള ഏജൻസികൾ റഷ്യയുടെ വാക്സിൻ അംഗീകരിക്കാൻ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.