30 ലക്ഷം ഡോസ്​ ​സ്​പുട്നിക്​ വാക്​സിൻ ഈ മാസം ഇന്ത്യക്ക്​ നൽകുമെന്ന്​ റഷ്യ

ന്യൂഡൽഹി: 30 ലക്ഷം ഡോസ്​ സ്പുട്നിക് കോവിഡ്​ വാക്​സിൻ മേയ്​ മാസത്തിൽ ഇന്ത്യക്ക്​ നൽകുമെന്ന്​ റഷ്യ. ഇതിൽ ഒന്നര ലക്ഷം ഡോസ്​ വാക്​സിൻ രണ്ട്​ ദിവസത്തിനകം കൈമാറും. ജൂണിൽ അമ്പത്​ ലക്ഷവും ജൂലൈയിൽ ഒരു കോടി ഡോസ്​ വാക്​സിനും ഇന്ത്യക്ക്​ നൽകുമെന്ന്​ റഷ്യ വ്യക്​തമാക്കി.

ഇതുകൂടാതെ നാല്​ മീഡിയം ഓക്​സിജൻ ജനറേറ്റിങ്​ ട്രക്കുകളും ഇന്ത്യയിലേക്ക്​ അയക്കും. 200 ബെഡുകൾക്ക്​ ഓക്​സിജൻ നൽകാൻ ജനറേറ്ററുകൾക്ക്​ സാധിക്കും. ഒരു മണിക്കൂറിൽ 70 കിലോ ഗ്രാം ഓക്​സിജനാവും ഇവ ഉൽപാദിപ്പിക്കുക. ജനറേറ്ററുകളുടെ വിതരണം ഈ ആഴ്​ചയുടെ അവസാനത്തോടെ ഉണ്ടാവുമെന്നും റഷ്യ അറിയിച്ചു.

മേയ്​ ഒന്നിനാണ്​ റഷ്യയിൽ നിന്ന്​ സ്​പുട്​നിക്​ വാക്​സി​െൻറ ആദ്യ ലോഡെത്തിയത്​. ഒന്നര ലക്ഷം ഡോസ്​ വാക്​സിനാണ്​ എത്തിയത്​. വാക്​സി​െൻറ പരിശോധന പൂർത്തിയാക്കി വൈകാതെ സംസ്ഥാനങ്ങൾക്ക്​ നൽകുമെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. 

Tags:    
News Summary - Russia sending another batch of 150,000 Sputnik V vaccines to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.