സാര്‍ക് ഉച്ചകോടി മാറ്റി

ന്യൂഡല്‍ഹി: ഇസ്ലാമാബാദില്‍ നവംബര്‍ 9, 10 തീയതികളില്‍ നടക്കാനിരുന്ന സാര്‍ക് ഉച്ചകോടി മാറ്റിവെച്ചതായി അധ്യക്ഷ രാജ്യമായ നേപ്പാളിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് നടക്കുന്ന ഇന്ത്യ-പാക് നയതന്ത്രയുദ്ധത്തിന്‍െറ ഭാഗമായി  ഉച്ചകോടി ബഹിഷ്കരിക്കാനുള്ള തീരുമാനം ഇന്ത്യ പ്രഖ്യാപിച്ചതിന്  പിന്നാലെ ബംഗ്ളാദേശ്, അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും ബഹിഷ്കരണത്തിന്‍െറ വഴിയിലത്തെിയതോടെയാണ്  ഉച്ചകോടി മാറ്റിവെക്കാന്‍ നേപ്പാള്‍ നിര്‍ബന്ധിതരായത്.

1985 മുതല്‍ പ്രവര്‍ത്തിക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ മേഖലാ സഹകരണ കൂട്ടായ്മയായ സാര്‍ക്കിന് എട്ട് അംഗങ്ങളുണ്ട്. ഇതില്‍ നാല് അംഗങ്ങള്‍ പിന്മാറിയതോടെ ഉച്ചകോടി മാറ്റിവെക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ളെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍െറ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു. സാര്‍ക്കിന്‍െറ നിയമങ്ങളനുസരിച്ച് പകുതിയോളം രാജ്യങ്ങള്‍ പങ്കെടുക്കില്ളെങ്കില്‍ ഉച്ചകോടി നടത്താന്‍ കഴിയില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags:    
News Summary - SAARC SUMMIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.