ന്യൂഡൽഹി: ശബരിമലയിലെ സംഭവങ്ങളെ ബാബറി മസ്ജിദ് തകർത്തതുമായി താരത്മ്യം ചെയ്ത് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ ഇതിന് മറുപടിയുമായി വി.എച്ച്.പി. സംഘടനയുടെ വക്താവ് വിനോദ് ബൻസാലാണ് ശബരിമല വിഷയത്തിൽ പ്രതികരണം നടത്തിയത്. ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണെന്നായിരുന്നു ബൻസാലിെൻറ പ്രസ്താവന.
സീതാറാം യെച്ചൂരി ശബരിമലയെ അയോധ്യയുമായി താരത്മ്യം ചെയ്തത് നല്ലതാണ്. ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണ്- എ.എൻ.െഎക്ക് നൽകിയ അഭിമുഖത്തിൽ വിനോദ് ബൻസാൽ പറഞ്ഞു. ശബരിമലയിലെ പരിശുദ്ധിയും സമാധാനവും സി.പി.എം തകർത്തു. കേരളത്തിലെ കന്യാസ്ത്രീകളുടെ പ്രശ്നങ്ങൾ സി.പി.എം അവഗണിക്കുകയാണ്. ദേവസ്വം ബോർഡിൽ അഹിന്ദുകൾക്ക് നിയമനം നടത്താനുള്ള ശ്രമങ്ങളും കേരള സർക്കാർ നടത്തി. ശബരിമല വിഷയത്തിൽ സി.പി.എമ്മിനെതിരെ നടത്തുന്ന സമരങ്ങളെ അഭിനന്ദിക്കുന്നുവെന്ന് ബൻസാൽ പറഞ്ഞു.
ശനിയാഴ്ച ശബരിമലയിൽ നടന്ന സമരങ്ങൾ ബാബറി മസ്ജിദ് ധ്വംസനത്തിന് സമാനമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.