ശബരിമലയിൽ പ്രവേശിക്കാൻ യുവതികളെത്തിയാൽ തടയും -എം.ടി രമേശ്​

കൊച്ചി: ശബരിമല പുനഃപരിശോധനാ ഹരജികൾ വിശാല ബെഞ്ചിന്​ വിട്ടത്​ സ്വാഗതാർഹമാമെന്ന്​ ബി.ജെ.പി ജനറൽ സെക്രട്ടറി എം. ടി രമേശ്​. അയ്യപ്പ വിശ്വാസികൾ കോടതിയെ ബോധിപ്പിക്കാൻ ശ്രമിച്ച കാര്യമാണ്​ സുപ്രീംകോടതി ഇന്ന്​ അംഗീകരിച്ചത് ​. നേരത്തെ പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കേണ്ടതുണ്ടെന്ന്​ മനസിലാക്കിയാണ്​ സുപ്രീംകോടതി ഹരജികൾ വിശാല ബെഞ്ചിന്​ വിട്ടത്​. ഈ സാഹചര്യത്തിൽ സാ​ങ്കേതികത്വം പറഞ്ഞ്​ അവിശ്വാസികളെ ശബരിമലയിൽ എത്തിക്കാൻ സർക്കാർ ശ്രമിക്കരുതെന്നും എം.ടി രമേശ്​ പറഞ്ഞു.

സംസ്ഥാന സർക്കാർ പുനഃപരിശോധന ഹരജി വരുന്നത്​ വരെ കാത്തിരിക്കാൻ തയാറാകണം. ദേവസ്വം ബോർഡ്​ നിലപാട്​ തിരുത്തി വിശ്വാസികൾക്കൊപ്പം നിൽക്കാൻ തയാറാകണം. നിലവിലുള്ള സത്യാവാങ്​മൂലം ബോർഡ്​ പിൻവലിക്കണമെന്നും എം.ടി രമേശ്​ ആവശ്യപ്പെട്ടു.

ശബരിമലയിൽ പ്രവേശിക്കാൻ യുവതികളെത്തിയാൽ തടയും. സമാധാനപരമായി നിൽക്കാൻ സർക്കാർ ശ്രമിക്കണമെന്നും രമേശ്​ പറഞ്ഞു.

Tags:    
News Summary - Sabarimala verdict review petition -M T Ramesh- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.