ന്യൂഡൽഹി: ശബരിമലയിൽ പ്രായദേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധി നടപ്പ ാക്കാനുള്ളതാണെന്ന് കേന്ദ്ര സർക്കാറിനെ ഒാർമിപ്പിച്ച സുപ്രീംകോടതി, തങ്ങളുടെ വിധി കൾകൊണ്ട് കളിക്കരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് മുന്നറിയിപ്പു നൽക ി. ശബരിമല വിധി നിലനിൽക്കുന്നുണ്ടെന്നും ജസ്റ്റിസ് രോഹിങ്ടൺ ഫാലി നരിമാൻ വ്യക് തമാക്കി. ശബരിമലയിലെ സ്ത്രീ പ്രവേശന വിധി കേരള സർക്കാർ നടപ്പാക്കുന്നതിനെ പരസ്യമാ യി എതിർത്ത പ്രധാനമന്ത്രിയെയും കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ളവരെയും അവരുടെ ഉത ്തരവാദിത്തം ഒാർമിപ്പിച്ച് വിധി പ്രസ്താവിച്ചതിന് പിറ്റേന്നാണ് കേന്ദ്ര സർക്കാറ ിനുള്ള ഇൗ മുന്നറിയിപ്പ്.
സുപ്രീംകോടതിയുടെ ശബരിമല വിധി നടപ്പാക്കാൻ എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ടെന്നും നിയമവാഴ്ചക്ക് അത് അനിവാര്യമാണെന്നും വിേയാജന വിധിയിൽ ജസ്റ്റിസുമാരായ രോഹിങ്ടൺ നരിമാനും ഡി.വൈ. ചന്ദ്രചൂഡും വ്യക്തമാക്കിയിരുന്നു.
സുപ്രീംകോടതി വിധി എല്ലാകോടതികൾക്കും സർക്കാറിനും നിയമനിർമാണ സഭകൾക്കും ബാധകമാണെന്ന് വ്യക്തമാക്കിയ വിധിയിൽ പ്രധാനമന്ത്രിയും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും മുഖ്യമന്ത്രിമാരും അതിലുൾപ്പെടുമെന്നും പറഞ്ഞിരുന്നു.
ശബരിമലയിൽ തങ്ങൾ എഴുതിയ വിയോജന വിധി ദയവുചെയ്ത് വായിക്കണമെന്ന് കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിെൻറ മുൻകൂർ ജാമ്യം തള്ളാൻ കേന്ദ്ര സർക്കാർ സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നതിനിടയിൽ ജസ്റ്റിസ് നരിമാൻ ആവശ്യപ്പെട്ടു. തങ്ങളുടെ വിധി പ്രസ്താവനകൾ കളിക്കാനുള്ളതല്ല. ആ വിധികൾ നിലനിൽക്കുന്നതാണെന്ന് താങ്കളുടെ സർക്കാറിനോട് പറേഞ്ഞക്കൂ എന്നും തുഷാർ മേത്തയോട് ജസ്റ്റിസ് നരിമാൻ പറഞ്ഞു.
പി. ചിദംബരത്തിനെതിരായ പരാതി ‘അതേപടി പകർത്തി’ ഡി.കെ. ശിവകുമാറിനെതിരെ സാമ്പത്തിക കുറ്റാന്വേഷണ വകുപ്പ് (ഇ.ഡി) ഹരജിയുണ്ടാക്കിയതാണ് ജസ്റ്റിസ് രവീന്ദ്ര ഭട്ട് കൂടി അടങ്ങുന്ന ബെഞ്ചിനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇ.ഡിയുടെ ഹരജി തള്ളരുതെന്ന് തുഷാർ മേത്ത അഭ്യർഥിച്ചപ്പോൾ സുപ്രീംകോടതി വിധികൾ നടപ്പാക്കുകയെന്നത് നിർബന്ധമാണെന്ന് ഒാർമിപ്പിച്ചാണ് ശബരിമലയുടെ കാര്യം എടുത്തു പറഞ്ഞത്.
മതവിശ്വാസവുമായി ബന്ധപ്പെട്ട ഏഴു വിഷയങ്ങളിൽ ഏഴംഗ ബെഞ്ച് തീരുമാനമെടുക്കണമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എ.എം. ഖൻവിൽകർ, ഇന്ദു മൽഹോത്ര എന്നിവർ ഭൂരിപക്ഷ വിധിയിൽ പറഞ്ഞത്. ഇതിനോട് വിയോജിച്ചാണ് ജസ്റ്റിസുമാരായ രോഹിങ്ടൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ വിധി പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.