സ​ചി​നും രേ​ഖ​യും രാ​ജ്യ​സ​ഭ​യി​ൽ   ഹാ​ജ​രാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം


ന്യുഡൽഹി:  പൊതുജന ക്ഷേമം ലക്ഷ്യമാക്കി  പാർലെമൻറിൽ  നടക്കുന്ന ചർച്ചകളിൽ  ‘പ്രസിദ്ധനോ അല്ലാത്തതോ ’എന്ന വ്യത്യാസമില്ലാതെ എല്ലാ അംഗങ്ങളും പെങ്കടുത്തിരിക്കണമെന്ന്   കേന്ദ്ര മന്ത്രി  അനന്ത് കുമാർ പറഞ്ഞു. 

രാജ്യസഭയിൽ  സച്ചിൻ െടണ്ടുൽക്കർ, രേഖ  എന്നിവരുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി  ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മന്ത്രിയെ പിന്തുണച്ച  ബി.ജെ. പി എം.പി ഹേമമാലിനി  പാർലമെേൻററിയൻ എന്ന നിലയിൽ എം.പിമാർ മുഴവൻസമയവും ജോലിചെയ്യണമെന്നും അർധ മനസോടെ ആകരുതെന്നും  പറഞ്ഞു.  ക്രിക്കററ്റ് ഇതിഹാസം ടെണ്ടുൽകറും ബോളിവുഡ് നടി രേഖയും രാജ്യസഭയിൽ ഹാജരാകാത്തതിനെ സമാജ്വാദി പാർട്ടിയംഗം  നരേഷ് അഗർവാൾ  കഴിഞ്ഞ ദിവസം  ചോദ്യംെചയ്തിരുന്നു. 

‘‘ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച െചയ്യുന്ന ഏറ്റവും ഉന്നതവേദിയാണ് പാർലമ​െൻറ്. ഇവിടെ എല്ലാവരും ജനങ്ങളുടെ ദാസന്മാരാണ്. എല്ലാവരും പെങ്കടുത്ത് അവരുടെ  സംഭാവനകൾ അർപ്പിച്ചിരിക്കണം.’’  -മന്ത്രി കുമാർ വാർത്താലേഖകരോട് പറഞ്ഞു. 
എന്നാൽ സച്ചിൻ െടണ്ടുൽക്കർ, രേഖ  എന്നിവരുടെ കുറഞ്ഞ ഹാജർനില ഉയർന്നു വന്നത്  അവർ വളരെ പ്രസിദ്ധരായതുകൊണ്ടാണെന്നും  എത്രയോ അംഗങ്ങൾ ഇങ്ങനെ സഭയിൽ വരാതിരിക്കുന്നുണ്ടെന്നും  അതൊന്നും പ്രശ്നമാകുന്നില്ലെന്നും  കോൺഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. 

Tags:    
News Summary - sachin and rekha in parliment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.