മുംബൈ: കടൽക്കരയിൽ അവശനിലയിൽ കാണപ്പെട്ട പക്ഷിയുടെ ജീവൻ രക്ഷിച്ച് മുൻ ക്രിക്കറ്റ് താരം സച്ചിൻ ടെന്‍ഡുൽക്കർ. കാലിന് പരിക്കേറ്റ് വീണ പക്ഷിക്ക് വേണ്ട പരിചരണം നൽകി അതിനെ പറക്കാൻ സഹായിക്കുന്ന വിഡിയോ താരം തന്‍റെ ഇന്‍സ്റ്റഗ്രാം പേജിൽ പങ്കുവെക്കുകയായിരുന്നു. നിമിഷനേരം കൊണ്ടാണ് വിഡിയോ ജനശ്രദ്ധയാകർഷിച്ചത്.
'ഒരൽപം സ്നേഹവും കരുതലും നൽകിയാൽ ഈ ലോകത്തെ മികവുറ്റതാക്കാം' എന്ന അടിക്കുറിപ്പ് നൽകിയാണ് സച്ചിൻ വിഡിയോ പങ്കുവെച്ചത്. താരം പക്ഷിയെ കരുതലോടെ കൈയിലെടുത്ത് വെള്ളം കുടിപ്പിക്കുന്നതും ഭക്ഷണം നൽകാൻ സ്ഥലം അന്വേഷിച്ച് നടക്കുന്നതായും വിഡിയോയിൽ കാണാം. തുടർന്ന് ഒരു റെസ്റ്റോറന്‍റിൽ എത്തി. അവിടെയുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെ പക്ഷിക്ക് ധാന്യങ്ങൾ നൽകുകയുമായിരുന്നു.
എട്ട് ലക്ഷം പേരാണ് വിഡിയോ ഇതിനകം കണ്ടത്. ഒട്ടനവധി താരങ്ങൾ സച്ചിന്‍റെ സേവനത്തെ പ്രശംസിച്ച് വിഡിയോക്ക് താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.