മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ വാഹന ഉടമ മൻസുഖ് ഹിരേന്റെ കൊലപാതക കേസിലും അസിസ്റ്റൻറ് ഇൻസ്പെക്ടർ സച്ചിൻ വാസെയുടെ അറസ്റ്റ് അനിവാര്യമെന്ന് മഹാരാഷ്ട്ര എ.ടി.എസ്. നിലവിൽ അംബാനി ഭീഷണി കേസിൽ എൻ.െഎ.എ കസ്റ്റഡിയിലാണ് സച്ചിൻ വാസെ. മൻസുഖിെൻറ മരണത്തിൽ പ്രഥമദൃഷ്ട്യാ സച്ചിന് പങ്കുണ്ടെന്ന് എ.ടി.എസ് താണെ കോടതിയിൽ പറഞ്ഞു.
കഴിഞ്ഞ അഞ്ചിനാണ് മൻസുഖിെൻറ മൃതദേഹം മുംബ്ര കടലിടുക്കിൽ കണ്ടെത്തിയത്. നാലിന് രാത്രി എട്ടരക്ക് നേരിൽ കാണാൻ ആവശ്യപ്പെട്ട് 'കാന്തിവലി ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥൻ' ഫോൺ വിളിച്ചെന്നും കാണാൻ പോയ മൻസുഖിനെ കാണാതാവുകയായിരുന്നുവെന്നുമാണ് ഭാര്യയുടെ പരാതി.
മാർച്ച് നാലിന് രാത്രി പത്തിനും അടുത്തദിവസം പുലർച്ചെ അഞ്ചിനുമിടക്കാണ് മൻസുഖിെൻറ മരണം സംഭവിച്ചത്. മാർച്ച് മൂന്നിനും നാലിനും മൻസുഖിനെ സച്ചിൻ വാസെ ഫോണിൽ ബന്ധപ്പെട്ടതായി കാൾ രേഖകൾ വ്യക്തമാക്കുന്നു. ഫെബ്രുവരി 17ന് മൻസുഖിെൻറ സ്കോർപിയോ കളവുപോയതല്ല. അന്ന് മുംബൈ സി.എസ്.ടി സ്റ്റേഷനടുത്ത് എത്തി മൻസുഖ് കാറിെൻറ താക്കോൽ സച്ചിന് കൈമാറി. സച്ചിെൻറ മേഴ്സിഡസിൽ മൻസുഖ് ഇരിക്കുന്ന ദൃശ്യങ്ങളുണ്ട്.
സച്ചിൻ പറഞ്ഞതുപ്രകാരമാണ് കാറ് മോഷണം പോയതായി വിക്രോളി പൊലീസിൽ പരാതി നൽകിയത്. സ്ഫോടകവസ്തുക്കളുമായി കാറ് കണ്ടെത്തിയതിന് ശേഷം മൻസുഖിനെ ചോദ്യം ചെയ്യുന്നതിനിടയിൽ പലകുറി സച്ചിൻ അദ്ദേഹവുമായി ബന്ധപ്പെട്ടു. മൻസുഖിനെ ചോദ്യംചെയ്യലിന് കൊണ്ടുവന്നത് സച്ചിനായിരുന്നു. പൊലീസുകാരും മാധ്യമപ്രവർത്തകരും കുറ്റവാളിയെന്നപോലെ പെരുമാറി മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും മറ്റും മൻസുഖിനെ കൊണ്ട് കത്തെഴുതിച്ചതും സച്ചിനാണ് -തുടങ്ങിയവയാണ് എ.ടി.എസിെൻറ കണ്ടെത്തലുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.