മുംബൈ: അംബാനിയുടെ വസതിക്ക് സമീപം ബോംബുവെച്ചതിനും മൻസുഖ് ഹിരേൻ വധക്കേസുകളിലും ക്രൈം ഇൻറലിജൻസ് യൂനിറ്റിൽ (സി.െഎ.യു) സചിൻ വാസെയുടെ കൂട്ടാളിയായ അസിസ്റ്റൻറ് ഇൻസ്പെക്ടർ റിയാസ് ഖാസിയെ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) അറസ്റ്റ് ചെയ്തു. സചിെൻറ വിശ്വസ്തനായ റിയാസ് ഗൂഢാലോചനയിലും തെളിവുകൾ നശിപ്പിച്ചതിലും വ്യാജ നമ്പർ േപ്ലറ്റുകൾ സംഘടിപ്പിച്ചതിലും പങ്കാളിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
റിയാസിനെ ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്ചെയ്തത്. ഇദ്ദേഹത്തെ കോടതി വെള്ളിയാഴ്ച വരെ എൻ.െഎ.എ കസ്റ്റഡിയിൽ വിട്ടു. ഇതോടെ രണ്ട് കേസുകളിലുമായി അറസ്റ്റിലായവർ നാലായി. മൻസുഖ് വധക്കേസിൽ മുൻ കോൺസ്റ്റബിൾ വിനായക് ഷിൻഡെ, വാതുവെപ്പുകാരൻ നരേഷ് ഗോറെ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. സചിൻ, വിനായക്, നരേഷ് എന്നിവർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
അതേസമയം, റസ്റ്റാറൻറ്, ബാർ ഉടമകളിൽനിന്ന് പണം പിരിക്കാൻ ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന കേസിൽ സി.ബി.െഎ അദ്ദേഹത്തിെൻറ പേഴ്സനൽ അസിസ്റ്റൻറുമാരുടെ മൊഴിയെടുത്തു. സഞ്ജീവ് പലാണ്ഡെ, കുന്ദൻ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മന്ത്രി, സചിനോട് നേരിട്ട് പണം പിരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇവർ സന്നിഹിതരായിരുെന്നന്ന് മുൻ മുംബൈ പൊലീസ് കമീഷണർ പരംബീർ സിങ് ആരോപിച്ചിരുന്നു. പരംബീർ, സചിൻ, ഡി.സി.പി രാജു ഭുജ്ബൽ, എ.സി.പി സഞ്ജയ് പാട്ടീൽ എന്നവരുടെ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തി. ബോംബെ ഹൈകോടതി ഉത്തരവിനെ തുടർന്നാണ് സി.ബി.െഎ അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.