ഉത്തർപ്രദേശിൽ നോട്ടുകൾ ചാക്കിൽ കെട്ടികത്തിച്ചു

ബറേയ്​ലി (ഉത്തർപ്രദേശ്​): കള്ളപ്പണവും കള്ളനോട്ടുംതടയുന്നതി​​െൻറ ഭാഗമായി 500,1000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതിന്​ പിറകെ ഉത്തർപ്രദേശിൽ നോട്ടുകൾ ചാക്കിൽ കെട്ടി കത്തിച്ചനിലയിൽ കണ്ടെത്തി.

ഉത്തർപ്രദേശ്​ ബറേയ്​ലിയിലെ റോഡരികിലാണ്​ കത്തിക്കരിഞ്ഞ 500​​െൻറയും 1000​​െൻറയും നോട്ടുകെട്ടുകൾ കണ്ടെത്തിയത്​. സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്​ നോട്ടുകൾ ചാക്കിലാക്കി കൊണ്ടുവന്ന്​ കത്തിച്ചതെന്ന്​ പ്രദേശവാസികളെ ഉദ്ധരിച്ച്​ വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്​തു. സംഭവത്തെ കുറിച്ച്​ അന്വേഷിച്ച്​ വരികയാണെന്ന്​ ബറേയ്​ലി പൊലീസ്​ സൂപ്രണ്ട്​ പറഞ്ഞു. റിസർവ്​ ബാങ്ക്​ അധികൃതരെ പൊലീസ്​ വിവിരം അറിയിച്ചിട്ടുണ്ട്​.

 

Tags:    
News Summary - sacks full of burned currency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.