മദർ തെരേസക്കും ഐ.എം.എക്കുമെതിരെ വി.എച്ച്​.പി നേതാവ്​ സാധ്വി പ്രാചി

ലഖ്​നോ: വിദ്വേഷ പ്രസ്​താവനകളിലൂടെ കുപ്രശസ്​തയായ ഉത്തർപ്രദേശിലെ വിശ്വ ഹിന്ദു പരിഷത്ത്​ (വി.എച്ച്​.പി) നേതാവ്​ സാധ്വി പ്രാചി, മദർ തെരേസക്കും മതംമാറ്റത്തിനും ഐ.എം.എക്കുമെതിരെ രംഗത്ത്​. അലോപ്പതി ആളെക്കൊല്ലിയാണ്​ എന്നതടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച യോഗഗുരു ബാബ രാംദേവിനെ പിന്തുണച്ചുകൊണ്ടാണ്​ പ്രാചി വിഷലിപ്​തമായ പരാമർശങ്ങൾ നടത്തിയത്​..

ഡോക്​ടർമാരുടെ സംഘടനയായ ഐ​.എം.എ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) ക്രിസ്ത്യൻ മിഷനറിമാരാണെന്ന്​ പരോക്ഷമായി വിശേഷിപ്പിച്ച പ്രാചി, സംഘടനയുടെ പ്രവർത്തനം ഇന്ത്യയിൽ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

''ഇന്ത്യയിൽ ആളുകളെ സ്​പർശനത്തിലൂടെ സുഖപ്പെടുത്തിയ മാന്ത്രികയായ മദർതെരേസ ഉണ്ടായിരുന്നു. ആ മദർ തെരേസ ആശുപത്രിയിൽ വച്ചാണ്​ മരിച്ചത്​. സ്വാമി രാംദേവ് ജി കോടിക്കണക്കിന് ആളുകളെ ആരോഗ്യവാന്മാരാക്കിയിട്ടുണ്ട്​. ആയുർവേദത്തിനെ ചെളി എറിയുന്ന ഐ‌.എം‌.എ അംഗങ്ങൾ ചെവി തുറന്ന് കേൾക്കുക. സ്വാമി രാംദേവ് ജി രാജ്യത്തിനായി മികച്ച സേവനമാണ്​ ചെയ്യുന്നത്​. അദ്ദേഹം ദശലക്ഷക്കണക്കിന് ആളുകളുടെ രോഗമാണ്​ ഭേദമാക്കുന്നത്​'' -പ്രാചി പറഞ്ഞു.

''കലത്തിലെ വെള്ളവും ഫ്രിഡ്ജിലെ വെള്ളവും പോലെയാണ് ആയുർവേദവും അലോപ്പതിയും​. കലത്തിലെ വെള്ളത്തിൽ നിന്ന് ആർക്കും അസുഖം വരില്ല. അതാണ് ആയുർവേദം. 1928ലാണ്​ ഐ‌.എം‌.എ എന്ന ഒരു എൻ‌.ജി.‌ഒ ഇവിടെ ഉണ്ടാക്കിയത്​. വിദേശ കമ്പനികളുടെ ഏജന്‍റുമാരായ ക്രിസ്ത്യൻ മിഷനറിമാർ ആയുർവേദത്തെ എതിർക്കുന്നു. ആയുർവേദത്തിൽ ശസ്​ത്രക്രിയ ഉണ്ട്​. ആയുർവേദ ഡോക്ടർമാരെ പ്രോത്സാഹിപ്പിക്കണം. എൻ‌.ജി.‌ഒയുടെ പ്രവർത്തനം നിർത്തലാക്കണം. ഇന്ത്യയിൽ മതപരിവർത്തന ഗെയിമാണ്​ നടക്കുന്നത്​. സർക്കാരുകൾ ഇക്കാര്യത്തിൽ കർശന നടപടിയെടുക്കണം'' -സാധ്വി പ്രാചി ആവശ്യപ്പെട്ടു.

നേരത്തെ പശുവിന്‍റെ പേരിലുള്ള ആൾക്കൂട്ടക്കൊലപാതകത്തെ ന്യായീകരിച്ച പ്രാചി, ഇനിയും അത്തരം നടപടികൾ തുടരണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. സാംസ്​കാരിക, രാഷ്​ട്രീയ രംഗത്തെ പ്രമുഖരായ മുസ്​ലിംകൾക്കും മുസ്​ലിം പള്ളികൾക്കുമെതിരെ രൂക്ഷമായ വർഗീയ പ്രസ്​താവനകളും ഇവർ നടത്തിയിട്ടുണ്ട്​.

Tags:    
News Summary - Sadhvi Prachi criticises Indian Medical Association and Mother Teresa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.