ദെവാസ്് (മധ്യപ്രദേശ്): ആര്‍.എസ്.എസ് പ്രചാരക് സുനില്‍ ജോഷി കൊല്ലപ്പെട്ട കേസിലെ പ്രതികളായ സാധ്വി പ്രഞ്ജ സിങ് താക്കൂറിനെയും മറ്റു ഏഴു പേരെയും ഫസ്റ്റ് അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ തള്ളിയാണ് കോടതി വിധി. പ്രഞ്ജക്കൊപ്പം ഹര്‍ഷ് സോളങ്കി, വാസുദേവ് പാര്‍മര്‍, അനന്ദ് രാജ് കട്ടാരിയ, ലോഗേഷ് ശര്‍മ, രാജേന്ദ്ര ചൗധരി, ജിതേന്ദ്ര ശര്‍മ, രാമചന്ദ്ര പട്ടേല്‍ എന്നിവരാണ് വിട്ടയക്കപ്പെട്ട പ്രതികള്‍. 2007 ഡിസംബര്‍ 29ന് ജോഷിയെ ഒരു സംഘം വെടിവെച്ചു കൊല്ലുകയായിരുന്നു. അടുത്ത അനുയായി ആയിരുന്ന ജോഷി പിന്നീട് പ്രഞ്ജയുമായി തെറ്റിപ്പിരിഞ്ഞു. ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രഞ്ജയെ വിധികേള്‍ക്കാന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.