ന്യൂഡൽഹി: മരണാനന്തര ബഹുമതിയായി അശോക്ചക്രം നൽകി രാജ്യം ആദരിച്ച ഐ.പി.എസ് ഉദ്യോഗസ്ഥൻ ഹേമന്ത് കർക്കരെയെ അവ ഹേളിച്ച ബി.ജെ.പി സ്ഥാനാർഥിയും മാലേഗാവ് കേസിലെ പ്രതിയുമായ പ്രജ്ഞ സിങ്ങിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാ ന്ധി അടക്കം പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുവന്നു. ഇന്ത്യയെ സംരക്ഷിക്കാൻ ജീവൻ നൽകിയ ഹേമന്ത് കർക് കരെയെ ആദരവോടെ സമീപിക്കേണ്ടിയിരുന്നുവെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ബി.ജെ.പി തനിനിറം കാണിക്കുകയാണെന്നും ആ പാർട്ടി സ്വന്തം സ്ഥാനം എവിടെയാണെന്ന് കാണിക്കുകയാണെന്നും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ അഭിപ്രായപ്പെട്ടു. ബി.ജെ.പിയുടെ ലോക്സഭ സ്ഥാനാർഥി പ്രജ്ഞ സിങ്ങിെൻറ അവഹേളന പ്രസ്താവനയെ അതിശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു.പ്രജ്ഞയുടെ പ്രസ്താവനക്ക് ബി.ജെ.പി മാപ്പു പറയണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
മുംബൈ ഭീകരാക്രമണവേളയിൽ ഭീകരരോട് െപാരുതി മരിച്ച ഹേമന്ത് കർക്കരെ അഭിമാനമുണർത്തുന്നുെവന്നും രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും ആപ് വ്യക്തമാക്കി. മുഴുവൻ രാജ്യത്തിനുമായി ജീവൻ ബലിയർപ്പിച്ച കർക്കരെയോടുള്ള അവഹേളനം രാജ്യത്തിനായി പോരാടുന്ന മുഴുവനാളുകളെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് എൻ.സി.പി കുറ്റപ്പെടുത്തി. പ്രസ്താവന അസ്വീകാര്യവും അങ്ങേയറ്റം അപലപനീയവുമാണ്.ബി.ജെ.പിയുടെ ഉള്ളിലുള്ള വർത്തമാനമാണ് പ്രജ്ഞ പറഞ്ഞതെന്ന് രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി. ഹേമന്ത്കർക്കരെയെക്കുറിച്ച് പറഞ്ഞത് അേങ്ങയറ്റം മോശമാണെന്നും പ്രജ്ഞ സിങ് ആരാണ് എന്ന് എല്ലാവർക്കും അറിയാമെന്നും തേജസ്വി തുടർന്നു.
ഹേമന്ത് കർക്കരെ ആത്മാർഥതയോടെ പ്രവർത്തിച്ച മുംബൈയിലെ ജനങ്ങൾക്കായി രക്തസാക്ഷിത്വം വഹിച്ച പൊലീസ് ഒാഫിസറായിരുന്നു ഹേമന്ത് കർക്കരെ എന്ന് ദിഗ്വിജയ് സിങ് പ്രതികരിച്ചു.അതേസമയം, പ്രജ്ഞയുടെ നിലപാട് വ്യക്തിപരമാണെന്നും അത് പാർട്ടിയുടേതല്ലെന്നും പറഞ്ഞ് ബി.ജെ.പി വക്താവ് നളിൻ കോഹ്ലി കൈകഴുകി. രാജ്യത്തിനുവേണ്ടി കൊല്ലപ്പെട്ട മെറ്റല്ലാ ൈസനികരെയും പോലെ ഹേമന്ത് കർക്കരെയെ അഭിവാദ്യം െചയ്യുന്നുവെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.