ചെന്നൈ: കാവിവസ്ത്രം ധരിച്ച് പൂജാരിയെന്ന വ്യാജേന ക്ഷേത്രങ്ങൾക്ക് മുമ്പിൽ കഞ്ചാവ് വിറ്റയാൾ അറസ്റ്റിൽ. എം.ദാമുയെന്നയാൾ റോയപേട്ടിൽ നിന്നാണ് അറസ്റ്റിലായത്. മൈലാപോർ, റോയൽപേട്ട് തുടങ്ങി നിരവധി സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിൽ ഇയാൾ കഞ്ചാവ് വിൽപന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.
കഞ്ചാവ് വിൽപനക്കാരനെന്ന വ്യാജേന പൊലീസ് ക്ഷേത്രത്തിന് മുന്നിൽ നിന്ന ഇയാളെ സമീപിക്കുകയായിരുന്നു. ഇയാൾ ന്യൂസ്പേപ്പറിൽ പൊതിഞ്ഞ് കഞ്ചാവ് ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തു. തുടർന്നായിരുന്നു അറസ്റ്റ്. ഏഴ് കിലോ കഞ്ചാവ് ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എം.രാജ, ഇ അസായ്താമണി എന്നിവരാണ് പിടിയിലായത്. തേനി, മയിലാതുറൈ എന്നിവടങ്ങളിൽ നിന്നാണ് രണ്ട് പേർ പിടിയിലായത്. ലഹരി വസ്തുകൾ കണ്ടെത്താനായി വ്യാപക പരിശോധനയാണ് തമിഴ്നാട് പൊലീസ് നടത്തുന്നത്. പരിശോധനകളിൽ 1400 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.