ന്യൂഡൽഹി: ‘‘തീ കൊണ്ടുള്ള കളി തിരഞ്ഞെടുത്താൽ പിന്നെ തീപ്പൊരി കുറച്ചുകൂടി ദൂരത്ത് തീ പടർത്തിയതിന് കാറ്റിനെ കുറ്റെപ്പടുത്താനാവില്ല’’. 21 ആഴ്ച ഗർഭിണിയായ ജാമിഅ മില്ലിയ ഗവേഷക സഫൂറ സർഗറിന് ജാമ്യം നിഷേധിച്ച് പട്യാല ഹൗസ് കോടതി ജഡ്ജി ധർമേന്ദ്ര റാണ പുറപ്പെടുവിച്ച ഉത്തരവിലെ വാക്കുകളാണിത്. തനിക്ക് മുന്നിൽവന്ന രേഖകളിൽ പ്രഥമദൃഷ്ട്യാ സഫൂറ സർഗറിനെതിരെ കേസുണ്ടെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കിയ ജഡ്ജി ഇൗ ഘട്ടത്തിൽ ഈ രേഖകളുടെ പവിത്രത നോക്കേണ്ട കാര്യമില്ലെന്നും കുറിച്ചു. യു.എ.പി.എക്ക് അക്രമം തന്നെ വേണമെന്നില്ല. ഈ നിയമത്തിന് കീഴിലുള്ള ഏത് പ്രവൃത്തിയും നിയമവിരുദ്ധ പ്രവർത്തനമായി കണക്കാക്കുമെന്നും ജഡ്ജി വ്യക്തമാക്കി.
റോഡ് ഉപരോധിക്കാനുള്ള ഗൂഢാലോചനയിൽ സഫൂറക്ക് പങ്കുണ്ടെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നായിരുന്നു സഫൂറക്കെതിരെ യു.എ.പി.എ ചുമത്തുന്നതിന് പൊലീസ് പറഞ്ഞ ന്യായം. അത് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്.
സഫൂറ ഗർഭിണിയാണെന്നും ഗർഭം അലസിപ്പോകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നം സഫൂറക്കുണ്ടെന്നും മൂത്രത്തിൽ പഴുപ്പുണ്ടെന്നും അഭിഭാഷകൻ വാദിച്ചപ്പോൾ ജയിലിൽ അതിനുള്ള വൈദ്യസഹായം ഒരുക്കാനായിരുന്നു പട്യാല ഹൗസ് കോടതി ജഡ്ജി ധർമേന്ദ്ര റാണയുടെ കൽപന. ഡൽഹിയിലെ എല്ലാ ജയിലുകളിലും കൊറോണ ബാധയുെണ്ടന്നും ജയിലിൽ നിന്ന് കോവിഡ് 19 പകരുമെന്ന ആശങ്കയുണ്ടെന്നും പറഞ്ഞിട്ടും ജഡ്ജി നിലപാട് മാറ്റിയില്ല.
ജാമിഅ മില്ലിയയിൽ പൗരത്വ സമരത്തിൽ പെങ്കടുത്തു സംസാരിച്ചതല്ലാെത സഫൂറക്കെതിരെ ഒന്നും പ്രാഥമികമായി സ്ഥാപിക്കാൻ ഡൽഹി പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ബോധ്യപ്പെട്ട ശേഷവും സഫൂറക്ക് ജാമ്യം നിഷേധിക്കുകയായിരുന്നുവെന്ന് സുപ്രീംകോടതി അഭിഭാഷകനും നിയമവിശാരദനുമായ ഗൗതം ഭാട്യ കുറ്റപ്പെടുത്തി.
സഫൂറക്ക് മൂന്നാം തവണയും ജാമ്യം നിഷേധിച്ചത് ഒട്ടും അമ്പരപ്പിച്ചില്ലെന്നും പ്രതീക്ഷ നിലനിർത്തുന്നുവെന്നുമായിരുന്നു അവരുടെ സഹോദരി സമീഅ സർഗറിെൻറ പ്രതികരണം. ഇനിയും ശ്രമിക്കും. ഒരു ഇന്ത്യൻ മുസ്ലിം എന്ന നിലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നതിനോട് പരിചിതമായി കഴിഞ്ഞിരിക്കുന്നു. നിങ്ങൾ കരുതുന്നതിലേറെ കരുത്തുള്ളവളാണ് സഫൂറയെന്നും സഹോദരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.