മേലധികാരികളുടെ വീട്ടുവേലക്കെതിരെ ഒരു ജവാൻ കൂടി രംഗത്ത്​

ന്യൂഡൽഹി: സൈന്യത്തിൽ മേലധികാരികളുടെ വീട്ടുവേല ചെയ്യുന്ന സംവിധാനത്തിനെതിരെ മറ്റൊരു ജവാൻ കൂടി രംഗത്ത്​. അവധി കഴിഞ്ഞ് ​ജോലിക്ക്​ ഹാജരാകാൻ താമസിച്ചതിന്​ ശിക്ഷയായി മേലധികാരികളുടെ വീട്ടുവേല​ ചെയ്യാൻ ആവശ്യ​െപ്പട്ടുവെന്ന ആരോപണമാണ്​ സിന്ദവ്​ ജോഗിദാസ്​ എന്ന ജവാ​ൻ ഉന്നയിക്കുന്നത്​​.

‘പരാതി പറഞ്ഞതിന്​ എന്നെ ശിക്ഷിച്ചു. ജവാൻമാർ മേലധികാരികളെ സേവിക്കേണ്ടി വരുന്ന ഒരേ ഒരു സേവനമേഖല സൈന്യമാണ്​. സൈന്യം ഇൗ പരാതികളൊന്നും അംഗീകരിക്കില്ലെന്ന്​ എനിക്കറിയാം.’ ജോഗിദാസ്​ പറയുന്നു. ത​​െൻറ ദുരിത ശമനത്തിനായി സൈന്യത്തി​​െൻറ വാട്​സ്​ ആപ്പ്​ നമ്പറിൽ  പരാതിപ്പെട്ടിട്ടും മറുപടിയൊന്നും ലഭിച്ചില്ലെന്നും ജോഗിദാസ്​ ആരോപിക്കുന്നു.

മേലധികാരികളെ സേവിക്കാൻ തയാറാകാത്തതിനാൽ അവർ തന്നെ പീഡിപ്പിക്കുകയാണ്​. ഏഴ​ുദിവസം താൻ സൈന്യത്തി​​െൻറ കസ്​റ്റഡിയിലായിരുന്നെന്നും സി.എൻ.എൻ ന്യൂസ്​ 18നു നൽകിയ അഭിമുഖത്തിൽ വ്യക്​തമാക്കി. സംഭവം താൻ പ്രധാനമന്ത്രിയുടെ ഒാഫീസിനെയും പ്രതിരോധ മന്ത്രാല​െത്തയും അറിയിച്ചു. എന്നാൽ ഇപ്പോൾ തന്നെ പട്ടാളകോടതിയിൽ വിചാരണ ചെയ്യാൻ ​ഉത്തരവിട്ടിരിക്കുകയാണെന്നും ജോഗിദാസ്​ പറയുന്നു.

ജവാൻമാർക്ക്​ മോശം ഭക്ഷണവും സൗകര്യങ്ങളുമാണ്​ നൽകുന്നതെന്നും ജോഗിദാസ്​ പരാതിപ്പെട്ടിര​ുന്നു. പലതരത്തിലുള്ള പരാതികൾ മേലുദ്യോഗസ്​ഥരോട്​ പറയു​േമ്പാൾ അവർ പക വീട്ടുകയാണെന്ന്​ മറ്റൊരു ജവാനും വെളി​െപ്പടുത്തി. നേരത്തെ മേലധികാരികളുടെ വീട്ടുജോലി ചെയ്യുന്ന സംവിധാനത്തിനെതിരെ സംസാരിച്ച മലയാളി ജവാനെ മരിച്ച നിലയിൽ ക​െണ്ടത്തിയിരുന്നു.

Full View
Tags:    
News Summary - 'Sahayak' Posting a Punishment For Soldiers, Complains Jawan in New Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.