ന്യൂഡൽഹി: അഴിമതിക്കേസിൽ സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യ (സായ്) ഡയറക്ടറും മൂന്ന് ജീവനക്കാരും ഉൾപ്പെ ടെ ആറുപേരെ സി.ബി.െഎ അറസ്റ്റ് ചെയ്തു. സായ് ഡയറക്ടർ എസ്.കെ. ശർമ, ജൂനിയർ അക്കൗണ്ട്സ് ഒാഫിസർ ഹരീന്ദർ പ്രസാദ്, സൂപ്പർവൈസർ ലളിത് ജോളി, യു.ഡി ക്ലാർക്ക് വി.കെ. ശർമ, സ്വകാര്യ കരാറുകാരൻ മന്ദീപ് അഹുജ, ഇയാളുടെ ജീവനക്കാരൻ യൂനുസ് എന്നിവരാണ് അറസ്റ്റിലായത്.
ഡൽഹി ലോധി റോഡിലെ സ്പോർട്സ് ഭരണ ഒാഫിസിലെ പരിശോധനയെ തുടർന്നായിരുന്നു അറസ്റ്റ്. കുടിശ്ശികയുണ്ടായിരുന്ന 19 ലക്ഷം രൂപ അനുവദിക്കാൻ സായ് ഉദ്യോഗസ്ഥർ തുകയുടെ മൂന്നു ശതമാനം ആവശ്യപ്പെട്ടതായാണ് ആരോപണം. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ സായ് ആസ്ഥാനത്ത് വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സി.ബി.െഎ റെയ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.