എല്ലാവരെയും പോലെ പൊതുനിരത്തുകളിലും പൊതു സ്ഥലങ്ങളിലും സമയം ചെലവഴിക്കാൻ കഴിയുന്നില്ല എന്നത് സിനിമ നടൻമാരുടെയും നടിമാരുടെയും സ്ഥിരം പരാതിയാണ്. പലരും അതിനെ മറികടക്കാൻ പ്രയോഗിക്കുക വേഷം മാറലാണ്. അത്തരം വാർത്തകൾ ഒരുപാട് പുറത്തുവന്നിട്ടുമുണ്ട്.
പ്രശസ്ത തെന്നിന്ത്യൻ നടി സായ് പല്ലവിയാണ് ഇപ്പോൾ വാർത്തകളി നിറഞ്ഞിരിക്കുന്നത്. പർദ്ദയും ബുർഖയുമണിഞ്ഞ താരത്തെ ആരും തിരിച്ചറിയാത്തതിനെക്കുറിച്ചാണ് ഇപ്പോൾ ചർച്ച.
സ്‌ക്രീനിൽ അഭിനയിച്ച് തകർക്കുന്ന നായികയാണ് തൊട്ടടുത്തിരുന്ന് സിനിമ കാണുന്നതെന്ന് ആരാധകർ ആരുമറിഞ്ഞില്ല. നടി സായ് പല്ലവിയാണ് തന്‍റെ പുതിയ സിനിമയായ 'ശ്യാം സിൻഹ റോയി' കാണാൻ വേഷം മാറി തിയേറ്ററിലെത്തിയത്.
ഹൈദരാബാദിലെ ശ്രിരാമുലു തിയേറ്ററിൽ രാത്രിയിലെ പ്രദർശനത്തിനാണ് സായ് എത്തിയത്. പർദ്ദയും ബുർഖയുമണിഞ്ഞെത്തിയ നടിയെ സിനിമ അവസാനിച്ചിറങ്ങുമ്പോഴും ആരും തിരിച്ചറിഞ്ഞില്ല. നടി തിയേറ്ററിലേക്ക് വരുന്നതും സിനിമ കാണുന്നതും തിരിച്ചിറങ്ങുന്നതുമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഡിസംബർ 24നാണ് നാനി നായകനായ ശ്യാം സിൻഹ റോയി തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണം നേടിയ സിനിമയിൽ സായ് പല്ലവിക്ക് പുറമെ മഡോണ സെബാസ്റ്റ്യനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.